1 മിനിറ്റ് 36 സെക്കന്റ്, കൈയ്യും കാലും ഒരു പോലെ ഉപയോഗിച്ച് 13കാരന്‍ ശരിയാക്കിയത് മൂന്ന് റൂബിക്‌സ് ക്യൂബുകള്‍; ശേഷം തലകീഴായ് നിന്ന് സെക്കന്റുകള്‍ക്കുള്ളില്‍ ശരിയാക്കി ഒരു ക്യൂബ് കൂടി! റെക്കോര്‍ഡ്

ഇതോടെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡും സ്വന്തമാക്കിയിരിക്കുകയാണ് ക്യൂ.

ബീയ്ജിങ്ങ്: റൂബിക്‌സ് ക്യൂബ് നമുക്കെല്ലാവര്‍ക്കും സുപരിചിതമാണ്. ചെറിയ കണക്കാണ് ഇതിനു പിന്നിലുള്ളത്. പക്ഷേ ആ കണക്ക് കണ്ടെത്താനാണ് പലരും കഷ്ടപ്പെടുന്നത്. ഏവരെയും ഞെട്ടിക്കുന്ന ഒരു പ്രകടനം കാഴ്ച വെച്ച് രംഗത്തെത്തിയിരിക്കുകയാണ് ചൈനയില്‍ നിന്നൊരു മിടുക്കന്‍. 1 മിനിറ്റും 36 സെക്കന്റിനുള്ളില്‍ മൂന്ന് റൂബിക്‌സ് ക്യൂബുകളാണ് 13കാനായ ക്യൂ ജിയാന്‍യു സോള്‍വ് ചെയ്തത്. ഇതോടെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡും സ്വന്തമാക്കിയിരിക്കുകയാണ് ക്യൂ.

കൈയ്യും കാലും ഒരു പോലെ ഉപയോഗപ്പെടുത്തിയാണ് ഈ കൗമാരക്കാരന്‍ റെക്കോര്‍ഡ് സ്വന്തമാക്കിയത്. ശേഷം തലകീഴായ് കിടന്ന് സെക്കന്റുകള്‍ക്കുള്ളില്‍ മറ്റൊരു ക്യൂബ് സോള്‍വ് ചെയ്ത് പ്രേക്ഷകരെ അമ്പരപ്പിച്ചു. വ്യാഴാഴ്ച ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത ഇതിന്റെ ദൃശ്യങ്ങള്‍ നിമിഷങ്ങള്‍ക്കകമാണ് വൈറലായത്. എങ്ങനെ സാധിച്ചു എന്ന് ചോദിക്കുന്നവരോട് പറയാന്‍ മറുപടിയും ഈ 13കാരന്‍ കണ്ടെത്തിയിട്ടുണ്ട്.

‘ആറാം ക്ലാസ് മുതല്‍ റൂബിക്‌സ് ക്യൂബ് ശരിയാക്കി നോക്കുന്നുണ്ട്. ആദ്യമൊക്കെ ഞാന്‍ ചില സൂത്രങ്ങള്‍ ഉപയോഗിച്ചാണ് റൂബിക്‌സ് ക്യൂബ് ശരിയാക്കിയിരുന്നത്. ലക്ഷക്കണക്കിന് തവണ പരിശീലിച്ചു. അപ്പോള്‍ അതിന്റെ ലോജിക്ക് മനസിലായി. പിന്നീട്, തന്റേതായ വഴിയില്‍ അത് വളര്‍ത്തിയെടുത്തു.’ ക്യൂ ജിയാന്‍യു പറയുന്നു.

Exit mobile version