രണ്ട് മിനിറ്റ്, കണ്ണുംകെട്ടി കവിതയും ചൊല്ലി റുബിക്‌സ് ക്യൂബ് സോള്‍വ് ചെയ്ത് ആറു വയസുകാരി; കൈയ്യടിച്ച് സോഷ്യല്‍മീഡിയ

ചെന്നൈയില്‍ നിന്നുള്ള സാറയാണ് താരമായത്.

ചെന്നൈ: റുബിക്‌സ് ക്യൂബ് സോള്‍വ് ചെയ്യുന്നത് ഏവരും നേരിടുന്ന ഒരു വെല്ലുവിളിയാണ്. നിമിഷ നേരം കൊണ്ടും റുബിക്‌സ് സോള്‍വ് ചെയ്യുന്നവരും ഉണ്ട്. ഇപ്പോള്‍ ഏവരെയും അമ്പരപ്പിക്കുന്ന ഒന്നാണ് ആറു വയസുകാരിയുടെ പ്രകടനം. റൂബിക്ക് ക്യൂബ് പസില്‍ വെറും രണ്ട് മിനിറ്റിനുള്ളില്‍ പരിഹരിച്ചിരിക്കുകയാണ് ഈ മിടുക്കി. അതുമാത്രമല്ല, കണ്ണ് കെട്ടിയാണ് പ്രോബ്ലം സോള്‍വ് ചെയ്തത്. ചെന്നൈയില്‍ നിന്നുള്ള സാറയാണ് താരമായത്.

സ്‌കൂള്‍ യൂണിഫോം ധരിച്ച ആ പെണ്‍കുട്ടി കണ്ണുകള്‍ പൂട്ടി വൈരമുത്തുവിന്റെ കവിതകള്‍ ചൊല്ലിക്കൊണ്ട് റൂബിക് ക്യൂബ് രണ്ട് മിനിറ്റ് ഏഴ് സെക്കന്‍ഡില്‍ സോള്‍വ് ചെയ്യുകയായിരുന്നു. വളര്‍ന്നുവരുന്ന പ്രതിഭയായ മകളെ കുറിച്ച് പിതാവായ ചാള്‍സിന് അഭിമാനം മാത്രമാണ്. വളരെ ചെറുപ്പത്തില്‍ തന്നെ അവള്‍ ബുദ്ധിമുട്ടുള്ള ചോദ്യങ്ങള്‍ പരിഹരിക്കാന്‍ തുടങ്ങി, അതിനുശേഷം ഞങ്ങള്‍ അവളെ ഇതിനായുള്ള പരിശീലന ക്ലാസ്സുകളില്‍ ചേര്‍ത്തു, അദ്ദേഹം പറയുന്നു.

”ഇതിനകം അവള്‍ ഒരു ലോക റെക്കോര്‍ഡ് നേടിയിട്ടുണ്ട്. ഇപ്പോള്‍ ഗിന്നസ് റെക്കോര്‍ഡിനായി ശ്രമിക്കുന്നു. പ്രശ്നപരിഹാരത്തിലും അഭിരുചി ചോദ്യങ്ങളിലും സാറാ മിടുക്കിയാണ്. ഇവളുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ ശേഷം ഞങ്ങള്‍ അവള്‍ക്ക് ശരിയായ പരിശീലനം നല്‍കി പോരുന്നു. ഈ ക്യൂബ് മാത്രമല്ല, പലതരം ക്യൂബുകളും അവള്‍ക്ക് സോള്‍വ് ചെയ്യാന്‍ കഴിയും.” ചാള്‍സ് കൂട്ടിച്ചേര്‍ത്തു. തമിഴ്നാട് ക്യൂബ് അസോസിയേഷന്‍ അവളെ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിഭയായി പ്രഖ്യാപിച്ചിരുന്നു. ”ഇങ്ങനെ ഒരു കാര്യം ചെയ്യാന്‍ സാധിച്ചതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.” സാറ പറയുന്നു.

Exit mobile version