ഉടമസ്ഥന്റെയും ഭാര്യയുടെയും മോശം പെരുമാറ്റം; ഭക്ഷണത്തില്‍ മൂത്രം കലര്‍ത്തി വീട്ടുജോലിക്കാരിയുടെ പ്രതികാരം, ഒടുവില്‍ പിടിയില്‍

ഇതിനു പിന്നാലെയാണ് കേസ് പുന:പരിശോധിക്കുന്നത്.

ദമാം: ഉടമസ്ഥന്റെയും ഭാര്യയുടെയും മോശം പെരുമാറ്റം സഹിക്കാനാവാതെ ഭക്ഷണത്തില്‍ മൂത്രം കലര്‍ത്തി നല്‍കി വീട്ടുജോലിക്കാരിയുടെ പ്രതികാരം. ഒടുവില്‍ പിടിക്കപ്പെട്ടു. സ്‌പോണ്‍സറിന്റെയും കുടുംബത്തിന്റെയും ഭക്ഷണത്തിലാണ് ജോലിക്കാരി മൂത്രം കലര്‍ത്തിയത്. ഇവരുടെ ശിക്ഷ ഉയര്‍ത്തുമെന്നാണ് ലഭിക്കുന്ന വിവരം. അന്ന് ഫിലിപ്പൈന്‍ സ്വദേശിക്ക് എട്ടുമാസം ജയില്‍ ശിക്ഷയും 200 ചാട്ടവാറടിയും നല്‍കാന്‍ അല്‍ഹാസ കോടതി വിധിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് കേസ് പുന:പരിശോധിക്കുന്നത്. അപ്പോള്‍ ശിക്ഷയുടെ കാഠിന്യം ഇനിയും ഉരുമെന്നാണ് ലഭിക്കുന്ന വിവരം. ഭക്ഷണത്തില്‍ കലര്‍ത്തുന്ന മൂത്രം സൂക്ഷിച്ചിരുന്ന കുപ്പി ഫ്രിഡ്ജില്‍ നിന്ന് ഗൃഹനാഥ കണ്ടെത്തിയതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്.

ഉടമസ്ഥന്റെയും ഭാര്യയുടെയും മോശം പെരുമാറ്റം മൂലമുള്ള പ്രതികാരമാണ് വീട്ടുജോലിക്കാരിയെക്കൊണ്ട് ഇതുപോലെയൊരു കൃത്യം ചെയ്യിച്ചതെന്ന് പോലീസും വ്യക്തമാക്കി. കുറ്റം ഇവര്‍ സമ്മതിക്കുകയും ചെയ്തു. മൂത്രം കലര്‍ന്ന ഭക്ഷണം കഴിച്ച് സ്‌പോണ്‍സറുടെ ഭാര്യക്ക് കരള്‍ രോഗം പിടിപ്പെട്ടു. ഇതുകൂടി കണക്കാക്കിയാണ് കേസിലെ വിധി പുന:പരിശോധിക്കുന്നത്.

Exit mobile version