ചിറകില്‍ മേഘപാളിയുമായി വിമാനത്താവളത്തിലേയ്ക്ക് പറന്നിറങ്ങി വിമാനം; അമ്പരപ്പിച്ച് വീഡിയോ

വിമാനത്താവളത്തെ മൂടി നിന്ന മേഘത്തിന്റെ ചില ഭാഗങ്ങള്‍ വിമാനത്തിന്റെ ചിറകുകളില്‍ തങ്ങിനില്‍ക്കുകയായിരുന്നു.

ലണ്ടന്‍: വിമാനത്താവളത്തിലേയ്ക്ക് ഒരു വിമാനം പറന്നിറങ്ങുന്നതിന്റെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ചിറകില്‍ മേഘപാളിയുമായായി വിമാനം പറന്നിറങ്ങുന്നതാണ് വീഡിയോ. എമിറൈറ്റ്‌സ് എയര്‍ലൈന്‍ ആണ് ട്വിറ്റില്‍ വീഡിയോ പങ്കുവെച്ചത്.

ലണ്ടനിലെ ഗാറ്റ്വിക്ക് വിമാനത്താവളത്തിലേക്ക് എയര്‍ ബസ് വിഭാഗത്തില്‍പ്പെട്ട എ 380 വിമാനമാണ് മേഘപാളിയുമായി എത്തിയത്. വിമാനത്താവളത്തെ മൂടി നിന്ന മേഘത്തിന്റെ ചില ഭാഗങ്ങള്‍ വിമാനത്തിന്റെ ചിറകുകളില്‍ തങ്ങിനില്‍ക്കുകയായിരുന്നു.

ലാന്‍ഡ് ചെയ്യുന്നതോടെ മേഘപാളികള്‍ മങ്ങിപ്പോവുന്നുമുണ്ട്. ഭൂമിയുടെ ഉപരിതലത്തില്‍നിന്ന് 1200 അടി ഉയരെ വരെ കാണുന്ന സ്ട്രാറ്റസ് മേഘങ്ങളെ വകഞ്ഞുമാറ്റിയാണ് വിമാനം ലാന്‍ഡ് ചെയ്യുന്നത്. 10 സെക്കന്റ് ദൈര്‍ഘ്യമുള്ളതാണ് വീഡിയോ. എ 380 വിഭാഗത്തില്‍പ്പെടുന്ന 110 വിമാനങ്ങളാണ് എമിറൈറ്റ്‌സിനുള്ളത്.

Exit mobile version