ബന്ധു നിയമന വിവാദം; കെടി ജലീലിന്റെ ബന്ധു കെടി അദീബിന്റെ രാജി സ്വീകരിച്ചു

ആത്മാഭിമാനത്തിന് മുറിവേറ്റ സാഹചര്യത്തില്‍ തസ്തികയില്‍ തുടരാന്‍ താല്‍പര്യമില്ലെന്നും, സൗത്ത് ഇന്ത്യന്‍ ബാങ്കിലേക്ക് തിരികെ അയക്കണമെന്നുമാവശ്യപ്പെട്ടുള്ള രാജിക്കത്ത് അദീബ് ഇ-മെയില്‍ മുഖേനയാണ് എംഡിക്ക് നല്‍കിയത്.

കോഴിക്കോട്: ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് രാജി സന്നന്ധത പ്രകടിപ്പിച്ച മന്ത്രി കെടി ജലീലിന്റെ ബന്ധു കെടി അദീബിന്റെ രാജി ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ സ്വീകരിച്ചു. ഇന്ന് കോഴിക്കോട്ട് ചേര്‍ന്ന ബോര്‍ഡ് യോഗത്തിന്റെയാണ് തീരുമാനം.

ആത്മാഭിമാനത്തിന് മുറിവേറ്റ സാഹചര്യത്തില്‍ തസ്തികയില്‍ തുടരാന്‍ താല്‍പര്യമില്ലെന്നും, സൗത്ത് ഇന്ത്യന്‍ ബാങ്കിലേക്ക് തിരികെ അയക്കണമെന്നുമാവശ്യപ്പെട്ടുള്ള രാജിക്കത്ത് അദീബ് ഇ-മെയില്‍ മുഖേനയാണ് എംഡിക്ക് നല്‍കിയത്.

ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനിലെ ജനറല്‍ മാനേജര്‍ സ്ഥാനത്ത് കഴിഞ്ഞ മാസമാണ് കെടി അദീബ് നിയമിതനാകുന്നത്. മന്ത്രി കെടി ജലീലിന്റെ ബന്ധുവായ കെടി അദീബിനെ നിയമിച്ചതില്‍ അഴിമതി നടന്നു എന്ന് ആരോപിച്ച് യൂത്ത് ലീഗ് രംഗത്തെത്തിയിരുന്നു. ആരോപണം വിവാദമായതിനെ തുടര്‍ന്നാണ് അദീബ് രാജി വച്ചത്.

Exit mobile version