സികെ ജാനു ഇടതുപാളയത്തിലേക്കോ..? അര്‍ഹമായ പരിഗണന നല്‍കുന്ന മുന്നണിയുമായി സഹകരിക്കും, കാനവുമായി കൂടിക്കാഴ്ച നടത്തി

തിരുവന്തപുരം: എന്‍ഡിഎ വിട്ട ജനാധിപത്യ രാഷ്ട്രീയ സഭ നേതാവ് സികെ ജാനു ഇടതുപാളയത്തിലേക്കെന്ന് സൂചന. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി ജാനു കൂടിക്കാഴ്ച നടത്തി.

വാഗ്ദാനം ചെയ്ത പദവികള്‍ കിട്ടാതായതോടെയാണ് സികെ ജാനു എന്‍ഡിഎ വിട്ടത്. അര്‍ഹമായ പരിഗണന നല്‍കുന്ന മുന്നണിയുമായി സഹകരിക്കാന്‍ തയാറാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇടതുമുന്നണിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനുള്ള താല്‍പര്യം കാനം രാജേന്ദ്രനെ അറിയിച്ചത്. എന്നാല്‍ കഴിഞ്ഞദിവസം നടത്തിയത് പ്രാഥമിക ചര്‍ച്ച മാത്രമാണെന്ന് ജാനു പ്രതികരിച്ചു.

മുന്നോക്ക വിഭാഗങ്ങള്‍ അകന്നുനില്‍ക്കുമ്പോള്‍ പരമാവധി പിന്നാക്ക ദലിത് പിന്തുണ സമാഹരിക്കുന്നതിന് ജാനുവിന്റെ സാന്നിധ്യം സഹായകരമാകുമെന്നാണ് വിലയിരുത്തല്‍.

Exit mobile version