കോട്ടയത്ത് വിദ്യാർത്ഥികളെ കൊണ്ട് അധ്യാപകരുടെ കാല് കഴുകി തുടപ്പിച്ച സംഭവം: ബാലാവകാശ കമ്മീഷന് പരാതി

കോട്ടയം: എല്ലാ മതവിഭാഗത്തിൽ പെട്ട വിദ്യാർത്ഥികളും പഠിക്കുന്ന സ്‌കൂളിൽ വിദ്യാർത്ഥികളെ കൊണ്ട് നിർബന്ധിത ഗുരുപൂജ നടത്തിപ്പിച്ച സംഭവം സംസ്ഥാനത്തിന് തന്നെ നാണക്കേടാകുന്നു. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് സംസ്ഥാന ബാലാവകാശ കമ്മീഷന് പരാതി ലഭിച്ചു. കോട്ടയത്തെ പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരം സ്‌കൂളിൽ വിദ്യാർത്ഥികളെകൊണ്ട് കാല് കഴുകി തുടപ്പിച്ച സംഭവത്തിലാണ് ബാലാവകാശ കമ്മീഷന് പരാതി ലഭിച്ചിരിക്കുന്നത്. എസ്എഫ്ഐ കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പ്രവീൺ മോഹനാണ് പരാതി നൽകിയത്.

സ്വന്തമായി തീരുമാനം എടുക്കാൻ പോലും പ്രായമാകാത്ത കുട്ടികൾ ഇത്തരം സ്‌കൂളുകളിൽ അനുഭവിക്കേണ്ടി വരുന്ന അവസ്ഥയാണ് ഈ സംഭവം ചൂണ്ടിക്കാണിക്കുന്നതെന്നും വിദ്യാർത്ഥികളെ കൊണ്ട് അധ്യാപകരുടെ കാല് കഴുകി തുടപ്പിച്ചു എന്ന വാർത്ത കേരളീയ സമൂഹത്തിന് അപമാനകരമാണെന്നും പ്രവീൺ പരാതിയിൽ പറയുന്നു. ഇത്തരം പ്രവർത്തനങ്ങൾ ചെയ്യുന്ന മാനേജ്മെന്റ്കൾ നമ്മുടെ നാടിന്റെ വിദ്യഭാസ സംസ്‌കാരം തകർക്കും.

ഒപ്പം എല്ലാ മതത്തിൽ പെട്ട വിദ്യാർത്ഥികൾക്കും പഠിക്കാൻ അവസരമുള്ള സ്‌കൂളിൽ ഒരു മതത്തിന്റെ ആചാരങ്ങൾ അനുസരിച്ചാണ് ഈ പ്രവർത്തങ്ങൾ നടന്നത് എന്നത് കേരളത്തിന്റെ വിദ്യാഭാസ സംസ്‌കാരത്തിന് തന്നെ എതിരാണ്. സ്‌കൂളിൽ നടന്ന ഈ പ്രവർത്തനങ്ങൾ വിദ്യാർത്ഥികളുടെ അവകാശങ്ങളുടെ മൗലികമായ ലംഘനമാണന്നും അടിയന്തരമായി ഇ
പെട്ട് ശക്തമായ നടപടി എടുക്കണം എന്നും പരാതിയിൽ പറയുന്നു.

Exit mobile version