ശബരിമല യുവതി പ്രവേശനത്തില്‍ സര്‍ക്കാര്‍ സമവായത്തിനൊരുങ്ങുന്നു; വിഷയത്തില്‍ സര്‍വ്വകക്ഷി യോഗം വിളിക്കും

സ്ത്രീപ്രവേശന വിഷയത്തില്‍ ഒരു ചര്‍ച്ചയും ഇല്ലെന്നാണ് ഇതു വരെ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നത്. എന്നാല്‍ കനത്തു വരുന്ന പ്രതിഷേധം കണക്കിലേടുത്താണ് സമവായത്തിലൂടെ കോടതി വിധി നടപ്പാക്കാനുള്ള സാധ്യത കണ്ടെത്താനായി സര്‍ക്കാര്‍ ചര്‍ച്ചക്ക് ഒരുങ്ങുന്നത്.

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തില്‍ സര്‍ക്കാര്‍ സമവായത്തിനൊരുങ്ങുന്നു. വിഷയത്തില്‍ സര്‍വ്വകക്ഷി യോഗം വിളിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. നാളത്തെ സുപ്രീം കോടതി നടപടികള്‍ നോക്കിയതിന് ശേഷമായിരിക്കും അന്തിമ തീരുമാനം.

സ്ത്രീപ്രവേശന വിഷയത്തില്‍ ഒരു ചര്‍ച്ചയും ഇല്ലെന്നാണ് ഇതു വരെ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നത്. എന്നാല്‍ കനത്തു വരുന്ന പ്രതിഷേധം കണക്കിലേടുത്താണ് സമവായത്തിലൂടെ കോടതി വിധി നടപ്പാക്കാനുള്ള സാധ്യത കണ്ടെത്താനായി സര്‍ക്കാര്‍ ചര്‍ച്ചക്ക് ഒരുങ്ങുന്നത്.

ശബരിമലയില്‍ മണ്ഡലകാലം സംഘര്‍ഷ ഭരിതമാകുമെന്നായിരുന്നു ദേവസ്വം കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതെല്ലാം മുന്നില്‍ കണ്ടാണ് സമവായത്തിലൂടെ കോടതി വിധി നടപ്പിലാക്കാനുള്ള ശ്രമത്തിന് സര്‍ക്കാര്‍ ഒരുങ്ങുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുമായിട്ടായിരിക്കും ചര്‍ച്ചക്ക് ഒരുങ്ങുക. നേരത്തെ തന്ത്രി, രാജ കുടുംബാംഗങ്ങളെ യോഗത്തിന് വിളിച്ചിരുന്നെങ്കിലും ഫലവത്തായ രീതിയില്‍ ചര്‍ച്ച നടന്നില്ല. അതിനാല്‍ അടുത്ത ചര്‍ച്ചയില്‍ അവരുണ്ടാകില്ല എന്നാണ് നിഗമനം.

അതെസമയം സര്‍വ്വകക്ഷിയോഗം വിളിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ പദ്മകുമാര്‍ പറഞ്ഞു. ഇതിന് മുന്‍കൈ എടുക്കുന്നവരെ അഭിനന്ദിക്കുകയാണ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു പിടിവാശിയും പിടിക്കുന്നില്ല. സുപ്രീംകോടതി വിധി നടപ്പിലാക്കുക മാത്രമാണ് സര്‍ക്കാരെന്നും നേരത്തേ അറിയിച്ചിരുന്നുവെന്നും ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു

Exit mobile version