കാലവര്‍ഷത്തില്‍ 30 ശതമാനത്തിന്റെ കുറവ്; തെക്കന്‍ ജില്ലകളില്‍ സ്ഥിതി രൂക്ഷം, തമ്മില്‍ ഭേദം വടക്കന്‍ ജില്ലകള്‍

കോഴിക്കോട് (9%), കാസര്‍കോട് (14%), കണ്ണൂര്‍ (13%) എന്നിവിടങ്ങളില്‍ സാധാരണ അളവ് മഴ രേഖപ്പെടുത്തി

കോഴിക്കോട്: കേരളത്തിലെ കാലവര്‍ഷത്തില്‍ 30 ശതമാനത്തിന്റെ കുറവെന്ന് സ്വകാര്യ കാലാവസ്ഥാ ഏജന്‍സിയായ സ്‌കൈമെറ്റ്. മഴക്കുറവുള്ള കേരളത്തിലും അധികമഴ പെയ്യുന്ന മഹാരാഷ്ട്രയിലുമാണ് ആശങ്കാജനകമായ വ്യതിയാനം കാണുന്നതെന്നും സ്‌കൈമെറ്റ് അറിയിച്ചു.

വടക്കന്‍ കേരളത്തില്‍ ഭേദപ്പെട്ട സാഹചര്യമാണ്. കോഴിക്കോട് (9%), കാസര്‍കോട് (14%), കണ്ണൂര്‍ (13%) എന്നിവിടങ്ങളില്‍ സാധാരണ അളവ് മഴ രേഖപ്പെടുത്തി. എന്നാല്‍, വയനാട്ടിലും ഇടുക്കിയിലുമെല്ലാം വരള്‍ച്ചയ്ക്ക് തുല്യമായ അവസ്ഥയാണ്. വയനാട്ടില്‍ മഴക്കുറവ് 54 ശതമാനവും ഇടുക്കിയില്‍ 44 ശതമാനവുമാണ്. തെക്കന്‍ ജില്ലകളില്‍ സ്ഥിതി രൂക്ഷമാണ്.

ജൂണില്‍ 44 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയതെങ്കിലും ജൂലായില്‍ അല്‍പം മെച്ചപ്പെട്ടു. എന്നാല്‍ ഓഗസ്റ്റിലും സാഹചര്യത്തില്‍ വലിയ വ്യത്യാസമൊന്നുമുണ്ടാകില്ലെന്നാണ് സ്‌കൈമെറ്റിന്റെ പ്രവചനം. സമൃദ്ധമായി മഴ ലഭിക്കാറുള്ള കേരളം പോലൊരു സംസ്ഥാനത്ത് ഇത് ആശങ്കാജനകമാണ്.

Exit mobile version