എ സമ്പത്ത് സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായി ഡൽഹിയിൽ നിയമിതനാകും; ക്യാബിനറ്റ് പദവിയോടെ നിയമനം

തിരുവനന്തപുരം: സംസ്ഥാനസർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ആറ്റിങ്ങൽ മുൻ എംപി ഡോ. എ സമ്പത്തിനെ ഡൽഹിയിൽ നിയമിക്കും. കേന്ദ്രസർക്കാരിന്റെ പദ്ധതികളും സഹായങ്ങളും വേഗത്തിൽ നേടിയെടുക്കാനുള്ള പ്രവർത്തനങ്ങൾക്കായാണ് പ്രത്യേക ലെയ്സൺ ഓഫീസറായാണ് നിയമിക്കാൻ ഉദ്ദേശിക്കുന്നത്.

പ്രത്യേക കാറുൾപ്പടെയുള്ള സൗകര്യങ്ങളോടെ ക്യാബിനറ്റ് പദവിയോടെയായിരിക്കും നിയമനം എന്നാണ് പുറത്തുവരുന്ന സൂചനകൾ. പാർട്ടി ഇക്കാര്യം അനുവദിച്ച് അനുമതി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം ഇക്കാര്യം പരിഗണിച്ചേക്കും.

ഡൽഹി കേരള ഹൗസ് കേന്ദ്രീകരിച്ചാകും ലെയ്സൺ ഓഫീസ് പ്രവർത്തിക്കുക. ലെയ്സൺ പ്രവർത്തനങ്ങൾക്ക് നിലവിലുള്ള ഉദ്യോഗസ്ഥനിയമനത്തിനു പുറമേയാണ് ഇപ്പോൾ ആദ്യമായി രാഷ്ട്രീയനിയമനം നടത്തുന്നത്.

Exit mobile version