ഇറ്റലിയിൽ വന്നത് നികുതിപ്പണം ഉപയോഗിച്ചോ സർക്കാർ ചെലവിലോ അല്ല; സോഷ്യൽമീഡിയ വിമർശനത്തിനെതിരെ വിഡി സതീശൻ

കൊച്ചി: രാഷ്ട്രീയ ലക്ഷ്യത്തോടെ തന്റെ ഫേസ്ബുക്ക് പോസ്റ്റുകൾക്ക് താഴെ വന്ന് അനാവശ്യമായി വിമർശിക്കുന്നവർക്കെതിരെ പ്രതികരിച്ച് വിഡി സതീശൻ എംഎൽഎ. ഒരു പോസ്റ്റിട്ടാൽ ചിലർ രാഷ്ട്രീയ ലക്ഷ്യത്തോടെ വന്ന് തരംതാണ വാക്കുകൾ ഉപയോഗിച്ച് കമന്റിടും. ഇത്തരക്കാർ 20 വർഷം മുമ്പ് മരിച്ചുപോയ തന്റെ മാതാപിതാക്കളെ പോലും വെറുതെ വിടാറില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിക്കുന്നു. ഇത് ചെയ്യുന്നതാരാണെന്ന് തനിക്ക് നന്നായറിയാമെന്നും വിഡി സതീശൻ പറഞ്ഞു.ഇറ്റലിയിലെ മിലാൻ എയർപോർട്ടിൽ നിൽക്കുന്ന ചിത്രത്തിനൊപ്പമാണ് എംഎൽഎയുടെ കമന്റ്.

താൻ ഇറ്റലിയിൽ വന്നത് നികുതിപ്പണം ഉപയോഗിച്ചോ സർക്കാർ ചെലവിലോ അല്ല. നേരത്തെ നിയമസഭയിൽ നിന്ന് അമേരിക്കയിലും ചൈനയിലും പോകാൻ അവസരം ലഭിച്ചപ്പോൾ ഞാൻ എന്റെ ജൂനിയേഴ്‌സിനു വേണ്ടി മാറിക്കൊടുത്തതാണെന്നും അദ്ദേഹം കുറിക്കുന്നു.

വിഡി സതീശൻ എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ഞാൻ എന്തെങ്കിലും ഒരു പോസ്റ്റിട്ടാൽ ചിലർ രാഷ്ട്രീയ ലക്ഷ്യത്തോടെ വന്ന് തീരെ തരംതാണ വാക്കുകൾ ഉപയോഗിച്ച് കമൻറിടും. 20 വർഷം മുൻപ് മരിച്ചു പോയ എന്റെ മാതാപിതാക്കളെപ്പോലും വെറുതെ വിടില്ല. ചെയ്യുന്നതാരാണെന്ന് എനിക്ക് നന്നായറിയാം.
ഞാൻ ഇറ്റലിയിൽ വന്നത് നികുതിപ്പണം ഉപയോഗിച്ചോ സർക്കാർ ചെലവിലോ അല്ല. നേരത്തെ നിയമസഭയിൽ നിന്ന് അമേരിക്കയിലും ചൈനയിലും പോകാൻ അവസരം ലഭിച്ചപ്പോൾ ഞാൻ എന്റെ ജൂനിയേഴ്‌സിനു വേണ്ടി മാറിക്കൊടുത്തതാണ്. ഐക്യരാഷ്ട്രസംഘടനയുടെയും അന്തർദേശീയ തലത്തിലും ദേശീയ തലത്തിലും പ്രവർത്തിക്കുന്ന നിരവധി സംഘടനകളും എന്നെ ക്ഷണിക്കാറുണ്ട്. അസംബ്ലിയില്ലെങ്കിൽ മറ്റ് അസൈ്വകര്യങ്ങൾ ഇല്ലെങ്കിൽ പോകാറുണ്ട്.
ഇതിന് കേന്ദ്ര സർക്കാരിന്റെ അനുമതിയും വേണം.

Exit mobile version