‘അവിഹിതത്തിന്റെ’ പേരില്‍ ഉപേക്ഷിക്കപ്പെട്ട പൊമറേനിയന്‍ ഇനി പപ്പിക്കുട്ടി: പുതിയ കുടുംബത്തില്‍ വൈറല്‍താരം ഹാപ്പിയാണ്

തിരുവനന്തപുരം: തലസ്ഥാനത്ത് ‘അവിഹിതത്തിന്റെ’ പേരില്‍ ഉപേക്ഷിക്കപ്പെട്ട പൊമറേനിയന്‍ നായ്ക്കുട്ടിയ്ക്ക് പുതിയ ഉടമസ്ഥനായി. തിരുവനന്തപുരം മൃഗശാല ജീവനക്കാരനായ സജിയും കുടുംബവുമാണ് നായ്ക്കുട്ടിയെ ദത്തെടുത്തത്. തൊഴുവന്‍കോട്ടുള്ള ഇവരുടെ വീട്ടിലാണ് പപ്പിക്കുട്ടിയെന്ന് പേരിട്ട നായ്ക്കുട്ടി ഇപ്പോള്‍ നായയുടെ താമസം.

വര്‍ഷങ്ങള്‍ താലോലിച്ച ശേഷം നഷ്ടപ്പെട്ട വളര്‍ത്തു നായയുടെ പകരക്കാരിയായാണ് സജിയുടെ വീട്ടില്‍ പുതിയ അതിഥി എത്തിയിരിക്കുന്നത്. പപ്പിക്കുട്ടി കുടുംബത്തിലെ ഏവര്‍ക്കും പ്രിയങ്കരിയാണ്.

പരീക്ഷയ്ക്ക് ജയിച്ചാല്‍ മകള്‍ക്ക് പുതിയ നായയെ വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞിരിക്കുമ്പോഴാണ് മാധ്യമങ്ങളിലൂടെ ഈ നായയുടെ കഥയറിയുന്നത്. സജിയുടെ മകള്‍ നേഹയും അയല്‍വീട്ടിലെ ആദിയുമൊക്കെയാണ് പപ്പിക്കുട്ടിയുടെ കൂട്ടുകാര്‍.

അയല്‍പക്കത്തെ നായയുമായി അവിഹിത ബന്ധമുണ്ടെന്നാരോപിച്ച് ഉടമസ്ഥന്‍ ഉപേക്ഷിച്ച നായ്ക്കുട്ടി പീപ്പിള്‍ ഫോര്‍ ആനിമല്‍സ് പ്രവര്‍ത്തക ഷമീമിന്റെ സംരക്ഷണത്തിലായിരുന്നു. വേള്‍ഡ് മാര്‍ക്കറ്റ് പരിസരത്താണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ പൊമറേനിയനെ കണ്ടെത്തിയത്.

അയല്‍പക്കത്തെ ഒരു നായയുമായി ‘അവിഹിതം’ കണ്ടെത്തിയതിന്റെ പേരിലായിരുന്നു പോമറേനിയന്‍ ഇനത്തില്‍പെട്ട നായയെ ഉടമ ഉപേക്ഷിച്ചത്. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നായയ്ക്കൊപ്പം ഉണ്ടായിരുന്ന ഉടമയുടെ കുറിപ്പിലായിരുന്നു കാരണം ഉപേക്ഷിക്കുന്നതിനുള്ള കാരണം ഉണ്ടായിരുന്നത്.

Exit mobile version