യൂണിവേഴ്‌സിറ്റി കോളേജില്‍ കൂട്ട സ്ഥലംമാറ്റം: പത്ത് അധ്യാപകരെ സ്ഥലംമാറ്റി

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ 10 അധ്യാപകരെ സ്ഥലംമാറ്റി. നേരത്തെ മൂന്ന് അനധ്യാപകരെയും സ്ഥലം മാറ്റിയിരുന്നു. സംഘര്‍ഷ സമയത്തുണ്ടായിരുന്ന പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജിനെയും സ്ഥലം മാറ്റിയിരുന്നു

ഉത്തരക്കടലാസുകളുടെ ചുമതലയുണ്ടായിരുന്ന പ്രൊഫ. ഇ അബ്ദുള്‍ ലത്തീഫിനെയും യൂണിയന്‍ ഉപദേശകനായിരുന്ന വിഎസ് വിനീതിനെയും സ്ഥലംമാറ്റിയിട്ടുണ്ട്. സിപിഎം അനുകൂല അധ്യാപക സംഘടനയായ എകെജിസിടിയുടെ കോളേജിലെ ഫ്രാക്ഷന്‍ ചുമതലയുള്ള ആനന്ദ് ബി ദിലീപ് രാജിനെയും സ്ഥലംമാറ്റി.

Exit mobile version