യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്നത് ഒരിക്കലും നടക്കാന്‍ പാടില്ലാത്തത്: ശക്തമായ നടപടി; മുഖ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐ നടത്തിയ അക്രമം ഒരിക്കലും നടക്കാന്‍ പാടില്ലാത്തതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തില്‍ സര്‍ക്കാര്‍ ശക്തമായ നടപടിയുമായി മുന്നോട്ട് പോകും.സംഘര്‍ഷമുണ്ടായപ്പോള്‍
തന്നെ നടപടി എടുത്തു. കേസ് അന്വേഷണത്തിലടക്കം ഒരു തരം ലാഘവത്വവും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ അഖിലിനെ സംഘടനയില്‍ തന്നെയുള്ള ശിവരഞ്ജിത്ത്, നസീം, എന്നിവരടങ്ങിയ സംഘം കുത്തി പരിക്കേല്‍പ്പിച്ചത്. മുന്‍വൈരാഗ്യമായിരുന്നു ആക്രമണത്തിന് പിന്നില്‍. സംഭവത്തില്‍ പ്രതികളായ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രവര്‍ത്തകരെ സംഘടന കഴിഞ്ഞദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു.

അതേസമയം, അറസ്റ്റിലായ ശിവരഞ്ജിത്തിനെയും നസീമിനെയും ഈമാസം 29 വരെ റിമാന്‍ഡ് ചെയ്തു. കൈക്കേറ്റ പരിക്ക് കിടത്തി ചികിത്സിക്കണമെന്ന ശിവരഞ്ജിത്തിന്റെ ആവശ്യം കോടതി തള്ളിയിരുന്നു.

Exit mobile version