പുറകില്‍നിന്ന് അടിയ്ക്കുമ്പോള്‍ ആ സബ് ഇന്‍സ്പെക്ടര്‍ക്ക് തന്നെ അറിയാമായിരുന്നു; എല്‍ദോ എബ്രഹാം

തിരുവനന്തപുരം: സിപിഐ മാര്‍ച്ചിലെ അക്രമത്തില്‍ പ്രതികരിച്ച് മുവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാം. എറണാകുളത്തെ പോലീസിന് തന്നെ നന്നായി തിരിച്ചറിയാന്‍ സാധിച്ചിരുന്നുവെന്ന് എല്‍ദോ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു.

പിറകില്‍നിന്ന് ആഞ്ഞടിക്കുമ്പോള്‍ ആ സബ് ഇന്‍സ്പെക്ടര്‍ക്ക് ഉറപ്പായിട്ടുമറിയാമായിരുന്നെന്നും എംഎല്‍എ പറഞ്ഞു. പോലീസിനെതിരായ ഒരു സമരം കമ്യൂണിസ്റ്റ് പാര്‍ട്ടി ഐജിയുടെ ഓഫിസിലേക്ക് നടത്തുമ്പോള്‍, ആ സമരത്തില്‍ ആയിരത്തിലധികം പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നുണ്ട്.

ആരൊക്കെയാണ് ഈ സമരത്തെ നയിക്കുന്നവര്‍, ആരൊക്കെയാണ് ഈ സമരത്തില്‍ പങ്കെടുക്കുന്നവര്‍, ആരൊക്കെ ഈ സമരത്തിന് നേതൃത്വം നല്‍കുന്നവര്‍, ആരെല്ലാം ഈ സമരത്തില്‍ പ്രസംഗിക്കും, അതില്‍ എം പിയുണ്ടോ, എംഎല്‍എയുണ്ടോ, അല്ലെങ്കില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നിന്ന് ആരെല്ലാമാണ് എത്തിച്ചേരുക, ആരാണ് ഉദ്ഘാടകന്‍ എന്നിവ സംബന്ധിച്ചെല്ലാം വളരെ കൃത്യമായ ധാരണ പോലീസിനുണ്ട്.

ചൊവ്വാഴ്ച കൊച്ചിയില്‍ ഡിഐജി റേഞ്ച് ഓഫീസിലേക്ക് സിപിഐ നടത്തിയ മാര്‍ച്ചില്‍ എല്‍ദോ എബ്രഹാം ഉള്‍പ്പെടെയുള്ള സിപിഐ നേതാക്കള്‍ക്ക് പോലീസിന്റെ ലാത്തിച്ചാര്‍ജില്‍ മര്‍ദനമേറ്റിരുന്നു. മര്‍ദനത്തില്‍ എല്‍ദോയുടെ കൈയ്ക്ക് പരിക്കേറ്റിരുന്നു.

Exit mobile version