ഭീകരവിരുദ്ധ സേനാ മേധാവിയായി ചരിത്രം കുറിച്ച് ചൈത്ര തെരേസ ജോൺ; ഈ പദവിയിലെത്തുന്ന സംസ്ഥാനത്തെ ആദ്യവനിത

തിരുവനന്തപുരം: ഭീകരവിരുദ്ധസേന മേധാവിയായി ചൈത്ര തെരേസ ജോൺ ഐപിഎസിന് പുതിയ ചുമതല. ചൈത്രയ്ക്ക് നിയമന ഉത്തരവ് സർക്കാർ കൈമാറി. ഈ സ്ഥാനത്ത് എത്തുന്ന സംസ്ഥാനത്തെ ആദ്യ വനിതയാണ് ചൈത്ര തെരേസ ജോൺ. നിലവിൽ വനിതാ ബറ്റാലിയന്റെ ചുമതലയിലായിരുന്നു ചൈത്ര.

തിരുവനന്തപുരം ഡിസിപിയായി ചുമതലയുണ്ടായിരുന്ന സമയത്ത് സ്റ്റേഷൻ ആക്രമണ കേസിൽ പ്രതിയെ കണ്ടെത്തുന്നതിനായി സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ് നടത്തി വിവാദത്തിലായ ചൈത്രയെ പാർട്ടി വിരുദ്ധയായാണ് മാധ്യമങ്ങൾ ഉയർത്തി കാണിച്ചിരുന്നത്. എന്നാൽ, പുതിയ ഉത്തരവിലൂടെ സർക്കാർ വിമർശകരുടെ വായടപ്പിച്ചിരിക്കുകയാണ്. പാർട്ടി ഓഫീസ് റെയ്ഡ് ചെയ്ത് വിവാദത്തിലായിരുന്നെങ്കിലും ചൈത്രക്ക് അനുകൂലമായി അന്വേഷണ റിപ്പോർട്ട് വന്നിരുന്നു.

സംഭവത്തിന് ശേഷം ഇപ്പോഴാണ് ചൈത്രക്ക് സ്ഥാനചലനം ഉണ്ടാകുന്നത്. 2015 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയായ ചൈത്ര തെരേസ ജോൺ ഭീകരവിരുദ്ധ സേനയുടെ മേധാവിയാകുന്ന സംസ്ഥാനത്തെ ആദ്യ വനിതയാണ്.

Exit mobile version