‘ആപ്പിന്റെ മറവില്‍ തട്ടിപ്പുകാരുണ്ടെങ്കില്‍ പണി നമ്മുക്ക് പാലും വെള്ളത്തില്‍ കിട്ടും’; ഫേസ്ആപ്പിന്റെ ദോഷവശങ്ങളെ കുറിച്ച് സന്തോഷ് പണ്ഡിറ്റ്

തൃശ്ശൂര്‍: സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്ന ആപ്പാണ് ‘ഫേസ് ആപ്പ്’. തങ്ങളുടെ ചിത്രം ആപ്പ് ഉപയോഗിച്ച് വയസാക്കുന്ന തിരക്കിലാണ് ഇന്ന് എല്ലാവരും. നിരവധി സെലിബ്രിറ്റികള്‍ ഇതിനോടകം ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച് രംഗത്ത് എത്തിയിരുന്നു. എന്നാല്‍ ഈ ആപ്പിന് പിന്നില്‍ വലിയൊരു ചതി ഒളിഞ്ഞുകിടപ്പുണ്ടെന്ന വാദവും ശക്തമായിട്ടുണ്ട്. ഇപ്പോഴിതാ ആപ്പിന്റെ ദോഷവശങ്ങളെ കുറിച്ച് ഓര്‍മ്മിപ്പിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്കിലാണ് അദ്ദേഹം ഇതിനെ കുറിച്ച് കുറിച്ചത്.

ആപ്പ് ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക, ഭാവിയില്‍ പാരയാകാതെ നോക്കുകയെന്ന മുഖവുരയോടെ ആണ് സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കില്‍ ഇതിനെക്കുറിച്ച് വിവരിക്കുന്നത്. അവര്‍ മാറ്റി തരുന്ന നിങ്ങളുടെ ‘വയസ്സന്‍’ പടത്തിന്റെ റോയല്‍റ്റി അവര്‍ക്കാണെന്നും അതൊക്കെ ഭാവിയില്‍ എവിടേയും, എങ്ങനേയും ഉപയോഗിക്കാമെന്നും ഇതുപോലെ നിങ്ങളുടെ പല സ്വകാര്യ വിവരങ്ങളും ഇതു പോലുള്ള ആപ്പുകള്‍ക്ക് പകര്‍ത്താമെന്നും അതു വെച്ച് ഭാവിയില്‍ നിങ്ങളുടെ പണി പാളാം എന്നുമാണ് പണ്ഡിറ്റ് ഫേസ്ബുക്കില്‍ കുറിച്ചത്.

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

മക്കളേ…
ഈയ്യിടെയായ് ഒരു ‘face app’ എന്ന പേരില് ഒരു ആപ്പ് വരികയും അതിലൂടെ തങ്ങളുടെ വാ4ദ്ധക്യത്തിന്‌ടെ ഫോട്ടോ നിമിഷ നേരം കൊണ്ട് ഉണ്ടാക്കിയെടുത്ത് facebook പോസ്റ്റുന്നത് ഒരു trend ആയിരിക്കുകയാണല്ലോ.
ഈ ആപ്പ് ഉപയോഗിക്കുന്നവര് ശ്രദ്ധിക്കുക. ഭാവിയില് പാരയാകാതെ നോക്കുക.

1) ഈ ആപ്പ് install ചെയ്യുമ്പോള് കുറേ നിബന്ധനകള് ഉണ്ട്. അതിനുള്ള permission നല്കിയാല് ചിലപ്പോള് ഭാവിയില് പ്രശ്‌നം വരാം. (പിന്നെ കരഞ്ഞിട്ട് കാര്യമില്ല) 2) നിങ്ങള് നല്കുന്ന ഫോട്ടോകള് ഭാവിയില് ഈ ആപ്പ് uninstall ചെയ്താലും അവരുടെ കൈവശം ഉണ്ടാകും.3) അവര് മാറ്റി തരുന്ന നിങ്ങളുടെ ‘വയസ്സ9′ പടത്തിന്‌ടെ royalty അവ4ക്കാണ്. അതൊക്കെ എവിടേയും, എങ്ങനേയും ഉപയോഗിക്കാം. (സമീപ ഭാവിയില് വീഡിയോ പോലെ ഫോട്ടോക്കും royalty തുക നല്കി മാത്രമേ ഉപയോഗിക്കാവൂ എന്ന നിയമം വരാം)4) Name, User name അടക്കം നിങ്ങളുടെ പല സ്വകാര്യ വിവരങ്ങളും ഇതു പോലുള്ള ആപ്പുകള്ക്ക് പക4ത്താം. അതു വെച്ച് ഭാവിയില് നിങ്ങളുടെ പണി പാളാം.5) പല നിരീക്ഷകരും ഇപ്പോളെ ടിക് ടോക്ക്, face app നെതിരെ ജാഗ്രതാ നി4ദ്ദേശവും red alert ഉം തരുന്നുണ്ട്.
6) നിങ്ങള് ഒരിക്കല് upload ചെയ്ത photos, videos ഒന്നും പിന്നെ ഒരിക്കലും delete. ചെയ്യുവാ9 പറ്റില്ല. (ചിലപ്പോള് അബദ്ധത്തില് പോലും പല ഫോട്ടോസും upload ചെയ്യപ്പെടാം.)7) ഇനി നാട്ടിലെ എല്ലാ ആപ്പുകളും download ചെയ്യണമെന്ന വാശി ഉള്ളവ4 നെറ്റില് ആ ആപ്പിന്‌ടെ terms and conditions , privacy policy etc ശരിക്കും വായിച്ചു പഠിക്കുക. അവ4ക്ക് നമ്മള് തന്നെ എവിടേയും ഉപയോഗിക്കുവാ9 indirectly agree ചെയ്യുകയാണ്.8) നിങ്ങളുടെ Bank details, ATM etc pass word, Adhar copy, PAN etc details എല്ലാം ഫോണില് ഉണ്ടെന്കില് ശ്രദ്ധിച്ചോളൂ. ആപ്പിന്‌ടെ മറവില് തട്ടിപ്പ്കാരുണ്ടെന്കില് പണി നമ്മുക്ക് പാലും വെള്ളത്തില് കിട്ടും.
ഉണരൂ കൂട്ടുകാരേ..ഉണരൂ..നിങ്ങളുടെ സ്വകാര്യ വിവരങ്ങളും ഫോട്ടോകളും ആരേയും ഉപയോഗിക്കുവാ9 സമ്മതിക്കരുത്.
(വാല് കഷ്ണം..’ മനുഷ്രന്അറിവ് എവിടെ, എപ്പോള്‍, എങ്ങിനെ ഉപയോഗിക്കണം എന്ന അറിവാണ് യഥാര്‍ത്ഥ അറിവ്.’)
Pl comment by Santhosh Pandit (പണ്ഡിറ്റീല് വിശ്വസിക്കൂ..ചിലപ്പോള് നീങ്ങളൂം, സമയം നല്ലതെന്കില് നിങ്ങളുടെ കുടുംബവും രക്ഷപ്പെടും. പണ്ഡിറ്റ് വരും. എല്ലാം ശരിയാക്കും..)

Exit mobile version