‘ആയിരം വീടുകള്‍’ എന്ന നാടകത്തിനു ശേഷം കെപിസിസി അവതരിപ്പിക്കുന്ന പുതിയ നാടകം ‘പെങ്ങളൂട്ടിക്കൊരു വണ്ടി’; ട്രോളി ബിനീഷ് കോടിയേരി

എന്നാല്‍ കാര്‍ വിവാദത്തില്‍ എംപി രമ്യ ഹരിദാസ് പ്രതികരിച്ചിരുന്നു.

തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് ആലത്തൂര്‍ എംപി രമ്യ ഹരിദാസിന് കാര്‍ വാങ്ങുവാനായി പണ പിരിവിന് യൂത്ത് കോണ്‍ഗ്രസ് ഇറങ്ങിയത്. സംഭവം വിവാദത്തില്‍ കലാശിക്കുകയും ചെയ്തു. നിരവധി ട്രോളുകളാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ നിറയുന്നത്. പെങ്ങളൂട്ടിക്ക് ആങ്ങളമാര്‍ കാര്‍ വാങ്ങുന്നതില്‍ തെറ്റൊന്നും പറയാനാകില്ല എന്നും പറഞ്ഞ് നിരവധി ട്രോളുകളാണ് എത്തുന്നത്.

ഇപ്പോള്‍ സംഭവത്തില്‍ ട്രോളിരംഗത്ത് വന്നിരിക്കുകയാണ് ബിനീഷ് കോടിയേരി. ‘ആയിരം വീടുകള്‍’ എന്ന നാടകത്തിനു ശേഷം കെപിസിസി അവതരിപ്പിക്കുന്ന പുതിയ നാടകം ‘പെങ്ങളൂട്ടിക്കൊരു വണ്ടി’ എന്ന തലകെട്ടോടു കൂടി പണപ്പിരിവിന്റെ ചിത്രം കൂടി വെച്ചാണ് ട്രോളിയിരിക്കുന്നത്. ആയിരം വീടുകള്‍ എന്ന് കെപിസിസി പറഞ്ഞുവെങ്കിലും നൂറ് തികയ്ക്കാന്‍ പോലും സാധിച്ചില്ല. ഇതിനെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ബിനോയ് കോടിയേരിയയുടെ പരിഹാസവും.

എന്നാല്‍ കാര്‍ വിവാദത്തില്‍ എംപി രമ്യ ഹരിദാസ് പ്രതികരിച്ചിരുന്നു. തനിക്ക് കാര്‍ വാങ്ങുവാന്‍ വേണ്ടി പണപ്പിരിവില്‍ തെറ്റൊന്നുമില്ലെന്നായിരുന്നു നേതാവ് നല്‍കിയ വിശദീകരണം. എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസിനകത്തു നിന്നും തന്നെ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യമാണുള്ളത്.

Exit mobile version