സംസ്ഥാനത്ത് കാലവര്‍ഷം കനത്തു; ആലപ്പുഴയില്‍ കടലാക്രമണം രൂക്ഷം

ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, പുറക്കാട്, കരൂര്‍, ഒററമശേരി തുമ്പോളി തുടങ്ങിയ മേഖലകളിലാണ് കടലാക്രമണം രൂക്ഷമായത്

ആലപ്പുഴ: സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് ആലപ്പുഴയുടെ തീരത്ത് കടലാക്രമണം രൂക്ഷമായി. ആറാട്ടുപുഴയിലും , കാട്ടൂരിലും ദുരിതാശ്വാസക്യാസ്മ്പുകള്‍ തുറന്നു. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ കുട്ടനാട് അപ്പര്‍കുട്ടനാടന്‍ മേഖല വെള്ളപൊക്കഭീഷണിയിലാണ്. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, പുറക്കാട്, കരൂര്‍, ഒററമശേരി തുമ്പോളി തുടങ്ങിയ മേഖലകളിലാണ് കടലാക്രമണം രൂക്ഷമായത്.

ഈ പ്രദേശങ്ങളില്‍ കടല്‍ ഭിത്തി ഇല്ലാത്തതിനാലാണ് നാഷനഷ്ടം ഉണ്ടാകാന്‍ കാരണം. ആറാട്ടുപുഴ പഞ്ചായത്തിലെ നല്ലാണിക്കല്‍ എല്‍പി സ്‌ക്കൂളില്‍ ദുരിതാശ്വാസക്യാമ്പ് തുറന്നിട്ടുണ്ട്. വീടുകളില്‍ കടല്‍വെള്ളവും ചെളിയും കയറിയതോടെയാണ് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയത്. ഇന്ന് ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

Exit mobile version