തലങ്ങും വിലങ്ങും നോക്കാതെ കുതിച്ച് പാഞ്ഞ് സ്വകാര്യ ബസ്; കാറില്‍ സഞ്ചരിച്ച കുടുംബം അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വീഡിയോ

മലപ്പുറത്തു നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍.

മലപ്പുറം: നിരത്തുകളിലെന്നും സ്വകാര്യ ബസുകള്‍ പായുകയാണ്. തലങ്ങും വിലങ്ങും ശ്രദ്ധിക്കാതെയാണ് ബസുകള്‍ ഓട്ട പാച്ചിലുകള്‍ നടത്തുന്നത്. ഇപ്പോള്‍ അത്തരം പാച്ചിലില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടിരിക്കുകയാണ് ഒരു കുടുംബം. സംഭവത്തിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളിലും മറ്റും നിറയുകയാണ്.

മലപ്പുറത്തു നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. മലപ്പുറം തിരൂര്‍ താനൂര്‍ റോഡില്‍ കാറില്‍ സഞ്ചരിച്ച കുടുംബത്തിനു നേരെ ബസ് ചീറി പാഞ്ഞു വരികയായിരുന്നു. ബ്രേക്ക് പിടിച്ചതാണ് അപകടത്തില്‍ നിന്ന് കരകയറ്റിയത്.

മറ്റൊരു കാറിനെ മറികടക്കാന്‍ ശ്രമിക്കുകയായിരുന്നു ബസ്. എതിര്‍വശം വരുന്ന കാറിന്റെ മുന്‍പിലേയ്ക്ക് ബസ്‌ ചീറി പാഞ്ഞു വരികയായിരുന്നു. സഡണ്‍ ബ്രേക്ക് ഇട്ടതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. സമൂഹമാധ്യമങ്ങളുടെ നെഞ്ചിടിപ്പേറ്റുകയാണ് ഇപ്പോള്‍ ഈ ദൃശ്യങ്ങള്‍.

Exit mobile version