‘ഞാന്‍ മാധ്യമപ്രവര്‍ത്തക ഒന്നുമല്ല, സഖാവിന്റെ ചിത്രം ക്യാമറയില്‍ പകര്‍ത്താനുള്ള ആഗ്രഹം കൊണ്ട് വന്നതാണ്’ സുമിന്റെ മറുപടിയില്‍ പുഞ്ചിരിച്ച് മന്ത്രി തോമസ് ഐസക്

രനഗരം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ എത്തിയ ധനമന്ത്രി തോമസ് ഐസക്കിന്റെ ചിത്രം പകര്‍ത്തുവാന്‍ കിണഞ്ഞ് പരിശ്രമിക്കുകയായിരുന്നു സുമിന്‍.

മുക്കം: മുക്കം നഗരസഭയൊരുക്കിയ ക്ഷീരനഗരം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ ക്യാമറ തൂക്കി വന്ന് സുമിന്‍ പിസിയാണ് ഇന്ന് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. അവരുടെ വാക്കുകളാണ് ഇന്ന് സോഷ്യല്‍മീഡിയ കാതോര്‍ക്കുന്നത്. ക്ഷീരനഗരം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ എത്തിയ ധനമന്ത്രി തോമസ് ഐസക്കിന്റെ ചിത്രം പകര്‍ത്തുവാന്‍ കിണഞ്ഞ് പരിശ്രമിക്കുകയായിരുന്നു സുമിന്‍. അത് മന്ത്രിയുടെ കണ്ണില്‍ പെടുകയും ചെയ്തു.

ഉടനെ സുമിനെ അടുത്തേയ്ക്ക് വിളിപ്പിച്ചു. ‘മാധ്യമ പ്രവര്‍ത്തകയോ, അതോ പിആര്‍ഡി വകുപ്പില്‍ നിന്നോ? എന്നായി ചോദ്യം. ഉടനെ മറുപടിയും വന്നു. ‘രണ്ടുമല്ല, ഞാന്‍ സഖാവിന്റെ ചിത്രം ക്യാമറയില്‍ പകര്‍ത്താനുള്ള ആഗ്രഹം കൊണ്ട് വന്നതാണ്’ കേട്ടപ്പാടെ മന്ത്രിയും കൂടെയുള്ളവരും പുഞ്ചിരിച്ചു. സുമിനിനോട് അല്‍പ്പം കുശലം പറഞ്ഞ മന്ത്രി ഉദ്ഘാടന വേദിയിലേക്ക് മടങ്ങി.

അപ്പോഴും മന്ത്രിയുടെ പുഞ്ചിരിക്കുന്ന മുഖം പകര്‍ത്താനുള്ള തിരക്കിലായിരുന്നു സുമിന്‍. എസ്എഫ്‌ഐ തിരുവമ്പാടി ഏരിയ കമ്മിറ്റി മുന്‍ വൈസ് പ്രസിഡന്റ് കൂടിയാണ് സുമിന്‍. സൗത്ത് കൊടിയത്തൂര്‍ സ്വദേശിയും ഭോപ്പാലില്‍ ഡിസൈനിങ് വിദ്യാര്‍ത്ഥിനിയാണ് സുമിന്‍ പിസി.

Exit mobile version