അതിജീവിച്ച് കേരളം! മഹാപ്രളയം വീടിനെ തകര്‍ത്തെറിഞ്ഞു: ആറ് മാസത്തിനകം സര്‍ക്കാര്‍ സഹായത്തോടെ പുതിയ വീട്, നിറഞ്ഞ ചിരിയോടെ പത്മാവതിയമ്മ

മലപ്പുറം: മഹാപ്രളയത്തെ കേരള സര്‍ക്കാര്‍ അതിജീവിച്ചതിന്റെ അടയാളപ്പെടുത്തലായി മലപ്പുറത്തെ നിലംതൊടി പത്മാവതി അമ്മയുടെ വീട്. പ്രളയം കേരളത്തെ തകര്‍ത്തെറിഞ്ഞപ്പോള്‍ ലോകം മുഴുവന്‍ ഞെട്ടലോടെ കണ്ട വീഡിയോയായിരുന്നു നിമിഷനേരം കൊണ്ട് നിലംപൊത്തുന്ന ഒരു വീടിന്റെ ദൃശ്യം.

എല്ലാം നഷ്ടപ്പെട്ടവര്‍ സര്‍ക്കാറിന്റെ സഹായത്തോടെ ഉയര്‍ത്തെഴുന്നേല്‍ക്കുകയാണ്. നമ്മുടെ നാടിന്റെ ഐക്യത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും അടയാളപ്പെടുത്തലാണ് ഈ അതിജീവനം.

താമസിക്കുന്ന വീട് പ്രളയം തകര്‍ത്തെറിഞ്ഞപ്പോള്‍, ആറ് മാസത്തിനകം സര്‍ക്കാര്‍ സഹായത്തോടെ പുതിയ വീട് ഒരുങ്ങിയ കഥയാണ് പത്മാവതി അമ്മ പറയുന്നത്. പ്രളയദുരിതാശ്വാസത്തിന് സര്‍ക്കാര്‍ നല്‍കിയ നാല് ലക്ഷം രൂപ ഉപയോഗിച്ചാണ് പത്മാവതിയമ്മയ്ക്ക് പുതിയ വീടൊരുങ്ങിയത്. രണ്ട് കിടപ്പുമുറികളും അടുക്കളയും അടങ്ങുന്ന സന്തോഷം നിറഞ്ഞ വീട്ടിലാണ് പത്മാവതിയമ്മ ഇപ്പോള്‍.

Exit mobile version