അത് ഡിപാര്‍ട്ട്‌മെന്റുകള്‍ തമ്മിലുള്ള പ്രശ്‌നം മാത്രം; യൂണിവേഴ്‌സിറ്റി കോളേജില്‍ നടക്കുന്നത് എസ്എഫ്‌ഐയ്ക്ക് എതിരായ പ്രതിഷേധമല്ല: ജില്ലാ നേതൃത്വം

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷത്തില്‍ ഒരു വിദ്യാര്‍ത്ഥിക്ക് കുത്തേറ്റതിനു പിന്നാലെ ഉടലെടുത്ത സംഘര്‍ഷ സംഭവങ്ങളില്‍ പ്രതികരണവുമായി എസ്എഫ്‌ഐ ജില്ലാ നേതൃത്വം. നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ സംഘടനയ്ക്കകത്ത് ഉള്ള ആര്‍ക്കെങ്കിലും പങ്കുണ്ടെങ്കില്‍ അവര്‍ തുടര്‍ന്ന് സംഘടനയില്‍ ഉണ്ടാവില്ലെന്ന് എസ്എഫ്‌ഐ ജില്ലാ നേതൃത്വം പറഞ്ഞു.

പ്രതികള്‍ ആരാണെന്ന് കണ്ടെത്തി അറസ്റ്റ് ചെയ്യേണ്ടത് പോലീസ് ആണെന്നും സംഘടനയില്‍ ഉള്‍പ്പെട്ട ആര്‍ക്കെങ്കിലും പങ്കുണ്ടെങ്കില്‍ ശക്തമായ നടപടിയെടുക്കുമെന്നും ജില്ലാ നേതൃത്വം പ്രതികരിച്ചു. യൂണിറ്റ് കമ്മിറ്റിക്കെതിരെയാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധമെന്ന് അറിഞ്ഞു. അത് പരിശോധിച്ചു വരികയാണ്.ക്യാംപസില്‍ യൂണിറ്റി കമ്മിറ്റി ഓഫീസല്ല ഉള്ളത്. യൂണിയന്‍ ഓഫീസാണ്. ഇത്തരമൊരു അക്രമം എസ്എഫ്‌ഐ പ്രോത്സാഹിപ്പിക്കുന്നില്ല.- ജില്ലാ നേതാവ് റിയാസ് പ്രതികരിച്ചു.

എസ്എഫ്‌ഐക്കെതിരെയല്ല വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള സംഘര്‍ഷം പിന്നീട് രണ്ട് ഡിപാര്‍ട്ട്‌മെന്റുകള്‍ തമ്മിലുള്ള വികാരമായി മാറുകയായിരുന്നുവെന്നാണ്. കോളേജിനകത്തുണ്ടാകുന്ന സ്വാഭാവികമായ കാര്യമാണ് പ്രശ്നത്തിലെത്തിയത്. മറ്റു കാര്യങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുന്നതാണ് യൂണിവേഴ്സിറ്റി കോളേജില്‍ അല്ലാത്ത മറ്റ് പ്രശ്നങ്ങള്‍ ഇല്ല. എസ്എഫ്‌ഐ യാതൊരു കാരണവശാലും ഇത്തരക്കാരെ സംരക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version