ബൈക്ക് യാത്രയ്ക്കിടെ പണമടങ്ങിയ പഴ്‌സ് തെറിച്ചുപോയി; ഉടമസ്ഥനെ കണ്ടെത്തി തിരിച്ചു നല്‍കി മാതൃകയായി അനൂപ്

കോഴിക്കോട്: ബൈക്ക് യാത്രക്കാരില്‍ നിന്നും തെറിച്ചുപോയ പഴ്സ് തിരിച്ചുനല്‍കി മാതൃകയായി യുവാവിന്റെ നന്മ മനസ്സ്. വേങ്ങേരി സ്വദേശിയായ അനൂപാണ് സത്യസന്ധതയിലൂടെ മാതൃകയായത്. വലിയങ്ങാടിയില്‍ കച്ചവടം നടത്തുന്ന സൈമണിന്റെ 5,000 രൂപയടങ്ങിയ പഴ്സാണ് അനൂപിന് കളഞ്ഞുകിട്ടിയത്.

ബൈക്കില്‍ പോകുന്നതിനിടെ സൈമണിന്റെ മകന്റെ കൈവശമുണ്ടായിരുന്ന പഴ്സ് തെറിച്ച് പോവുകയായിരുന്നു. ഇത് പുറകിലത്തെ ബൈക്കിലുണ്ടായിരുന്ന അനൂപ് കാണുകയും തിരിച്ച് കൊടുക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നുവെങ്കിലും പേഴ്സ് പോയിട്ടില്ലെന്ന് പറഞ്ഞ് സൈമണിന്റെ മകന്‍ ആദ്യം ബൈക്കോടിച്ച് വീട്ടിലേക്ക് പോയി.

രാത്രി പഴ്സിലെ തിരിച്ചറിയല്‍ കാര്‍ഡ് നോക്കി വീണ്ടും വിളിച്ചപ്പോഴാണ് പഴ്സ് നഷ്ടപ്പെട്ട കാര്യം അറിയുന്നത്. അയ്യായിരം രൂപയും സൈമണിന്റെ ഡ്രൈവിംഗ് ലൈസന്‍സും പേഴ്സില്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ മാനാഞ്ചിറയില്‍ വച്ച് അനൂപ് പഴ്സ് കൈമാറി.

Exit mobile version