കൊല്ലത്ത് നിന്നും കാണാതായ 13കാരി തിരൂർ റെയിൽവേ സ്റ്റേഷനിൽ

കൊല്ലം: കൊല്ലത്ത് നിന്നും കാണാതായ 13 വയസുകാരിയെ മലപ്പുറത്ത് നിന്നും കണ്ടെത്തി. ആവണീശ്വരത്തു നിന്നും കാണാതായ പെണ്‍കുട്ടിയെ തിരൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടര മുതലാണ് കുട്ടിയെ കാണാതായത്. കാണാതായ സമയത്ത് വീട്ടില്‍ മുത്തശ്ശി മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് ഒരു യാത്രക്കാരിയുടെ ഫോണില്‍ നിന്നും വീട്ടിലേക്ക് വിളിക്കുകയായിരുന്നു.

റെയില്‍വേ പൊലീസിന്റെ കസ്റ്റഡിയിലാണെന്നും, സുരക്ഷിതയാണെന്നും കുട്ടി വീട്ടുകാരെ അറിയിച്ചു.
റെയില്‍വേ പൊലീസും ഇക്കാര്യം സ്ഥിരീകരിച്ചു.

Exit mobile version