താരനിശ; എഎംഎംഎയുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ചര്‍ച്ച ഇന്ന്

പ്രളയദുരിതാശ്വാസത്തിന് പണം കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് നടത്തുന്ന പരിപാടിയെ ചൊല്ലിയാണ് ഇരുസംഘടനകള്‍ക്കമുമിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായത്

കൊച്ചി: വിദേശ താരനിശയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് എഎംഎംഎയുമായി ഇന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ചര്‍ച്ച നടത്തും. വൈകിട്ട് കൊച്ചിയിലാണ് ചര്‍ച്ച. പ്രളയദുരിതാശ്വാസത്തിന് പണം കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് നടത്തുന്ന പരിപാടിയെ ചൊല്ലിയാണ് ഇരുസംഘടനകള്‍ക്കമുമിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായത്.

പ്രളയം സിനിമ മേഖലയേയും ബാധിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ ഷൂട്ടിംഗ് നിറുത്തി വെച്ച് ഒരിക്കലും താരങ്ങളെ വിട്ട് നല്‍കാനാകില്ലെന്നാണ് നിര്‍മ്മാതാക്കളുടെ നിലപാട്. ഡിസംബര്‍ ഏഴിന് അബുദാബിയില്‍ വെച്ച് നടക്കുന്ന താരനിശയ്ക്ക് നവംബര്‍ 28 മുതല്‍ താരങ്ങളെ വിട്ട് നല്‍കണമെന്നായിരുന്നു എഎംഎംഎയുടെ ആവശ്യം.

പ്രശ്‌നപരിഹാരത്തിന് ചര്‍ച്ച നടത്താമെന്ന് എഎംഎംഎ പ്രസിഡന്റ് മോഹന്‍ലാല്‍ അറിയിച്ചിരുന്നു. ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ സഹകരിക്കില്ലെന്നാണ് നിര്‍മ്മാതാക്കളുടെ തീരുമാനം.

Exit mobile version