ശവസംസ്‌കാര ചടങ്ങിന് അനുമതി വൈകി; മൃതദേഹവുമായി റോഡിലിരുന്ന് പ്രതിഷേധിച്ച് വിശ്വാസികള്‍

മാന്ദാമംഗലം: വീണ്ടും യാക്കോബായ വിഭാഗത്തില്‍പ്പെട്ടയാളുടെ ശവസംസ്‌കാരച്ചടങ്ങിന് പോലീസ് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രതിഷഷേധം. മൃതദേഹം അടക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് വിശ്വാസികള്‍ മൃതദേഹം റോഡില്‍ വെച്ച് പ്രതിഷേധിക്കുകയായിരുന്നു.

വെട്ടുകാട് സ്വദേശിയായ കിഴക്കേമലയില്‍ ചാക്കോ(69)യുടെ മൃതദേഹമാണ് മൂന്നു മണിക്കൂറോളം റോഡില്‍ വെച്ചത്. ചൊവാഴ്ച വൈകീട്ട് 5ന് മാന്ദാമംഗലത്തെ ചാപ്പലില്‍ നിന്ന് മൃതദേഹം പുറത്തേക്ക് കൊണ്ടു വരുമ്പോഴാണ് റോഡില്‍ വെച്ച് പോലീസ് തടഞ്ഞത്.

മന്ദാമംഗലം പള്ളിയോടു ചേര്‍ന്നുള്ള സെമിത്തേരിയില്‍ പ്രവേശിക്കുന്നതിന് ഇവര്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ വിലക്കുണ്ട്. ഓര്‍ത്തഡോക്‌സ് വിഭാഗത്തിനും ഇതേ സ്ഥിതിയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മരിച്ച യാക്കോബായ വിഭാഗത്തിലെ സ്ത്രീയുടെ മൃതദേഹം കണ്ണാറ പള്ളി സെമിത്തേരിയിലാണ് സംസ്‌കരിച്ചത്. എന്നാല്‍ വീണ്ടും ഒരു ശവസംസ്‌കാരത്തിന് ആ പള്ളിക്കാര്‍ വിസമ്മതിച്ചില്ല.

പിന്നീട് പോലീസും വിശ്വാസികളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ശവസംസ്‌കാരം നടത്താന്‍ ആര്‍ഡിഒ അനുമതി നല്‍കി. തുടര്‍ന്ന് രാത്രി ഒമ്പതു മണിയോടെ ശവസംസ്‌കാരച്ചടങ്ങുകള്‍ നടന്നത്. ബന്ധുക്കളടക്കം 15 പേര്‍ മാത്രമേ ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിച്ചുള്ളൂ.

Exit mobile version