പാലാരിവട്ടം പാലത്തിലെ അഴിമതിയെ ഫോട്ടോ ഷൂട്ടിലൂടെ ട്രോളി ഇവര്‍; വൈറലായി ‘സേവ് ദ ബ്രിഡ്ജ്’ ക്യാംപെയിന്‍

ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ത്ഥന പ്രകാരം മെട്രോ മാന്‍ ഇ ശ്രീധരന്റെ നേതൃത്വത്തില്‍ പരിശോധനയും നടത്തി.

കൊച്ചി: കൊച്ചിക്കാരുടെ സ്വപ്‌നമായ പാലാരിവട്ടം പാലം യാഥാര്‍ത്ഥ്യമായിട്ട് അധിക കാലം ആയില്ല. എന്നാല്‍ ആ സ്വപ്‌നങ്ങള്‍ക്ക് ആയുസ് കുറവായിരുന്നുവെന്ന് അടുത്തിടെയാണ് മനസിലായത്. പാലത്തില്‍ വിള്ളലും ഓരോ ഭാഗങ്ങളായി അടര്‍ന്ന് വീഴുവാനും തുടങ്ങി. ഇതോടെയാണ് പാലാരിവട്ടം പാലം പണിതതിലെ അഴിമതി പുറത്തായത്. സിമന്റ് ഒരു തരി പോലും അതില്‍ ഉപയോഗിച്ചില്ല എന്നുള്ള വിമര്‍ശനങ്ങളും മറ്റും ശക്തമായിരുന്നു.

അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞു പോയ പാലത്തിന്റെ ആത്മാവിന് വേണ്ടി ഒരു നിമിഷം !

ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ത്ഥന പ്രകാരം മെട്രോ മാന്‍ ഇ ശ്രീധരന്റെ നേതൃത്വത്തില്‍ പരിശോധനയും നടത്തി. ഈ റിപ്പോര്‍ട്ടില്‍ പാലാരിവട്ടം പാലത്തിന്റെ അവസ്ഥ ഗുരുതരമാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇതോടെ വന്‍ ട്രോളുകളും പ്രതിഷേധങ്ങളുമാണ് സോഷ്യല്‍മീഡിയയില്‍ അരങ്ങേറിയത്. ഇപ്പോള്‍ പാലാരിവട്ടം പാലത്തെ ഫോട്ടോ ഷൂട്ടിലൂടെ ട്രോളിയിരിക്കുകയാണ് ഒരു സംഘം. സംഭവം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിക്കുകയാണ്. സച്ചിന്‍, ദേവിക എന്നിവരാണ് തങ്ങളുടെ വിവാഹത്തിന്റെ മുന്നോടിയായി ‘സേവ് ദ ബ്രിഡ്ജ്’ എന്ന ഫോട്ടോഷൂട്ടിന് തയ്യാറായത്.

ആഹാ… എപ്പോ ??

പാലറ്റ് മീഡിയ എന്ന ഫേസ്ബുക്ക് പേജിലാണ് ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. വിവാഹങ്ങള്‍ക്ക് മുന്‍പ് നടത്താറുള്ള സേവ് ദ ഡേറ്റ് എന്ന മോഡലിലാണ് ഈ ഫോട്ടോ ഷൂട്ടും നടത്തിയിരിക്കുന്നത്. ‘സേവ് ദ ബ്രിഡ്ജ്’ എന്ന പേരിലാണ് ചിത്രങ്ങള്‍ എത്തിയിരിക്കുന്നത്. 42 കോടി രൂപ ചെലവിട്ട് 100 വര്‍ഷത്തെ ഉപയോഗത്തിനായി നിര്‍മ്മിച്ച പാലാരിവട്ടം പാലം 2 വര്‍ഷം കൊണ്ട് ഉപയോഗശൂന്യമായ സ്ഥിതിയെയാണ് ഇവര്‍ ചിത്രങ്ങളിലൂടെ ചോദ്യം ചെയ്തത്. ഇനി പാലത്തിന്റെ അറ്റകുറ്റപ്പണിക്ക് മാത്രമായി ഏകദേശം 18 കോടി വേണ്ടിവരുമെന്നാണ് കണക്ക്.

ഇതൊക്കെ… എന്ത് ?… സോറി.. എന്തിന് !!
പാലത്തിന്റെ അടിയിലൂടെ…!
പണി പാളി’ ന്നാ തോന്നുന്നെ !
പടച്ചോനെ…. കാത്തോളി….!!

Exit mobile version