‘പാലാരിവട്ടത്ത് പുതിയ പാലം ഉയരുകയാണ് കമ്പിയും സിമന്റുമെല്ലാം കൃത്യമായി ചേര്‍ത്ത്’; പൊളിച്ചുപണിയുന്ന പാലത്തിന്റെ ചിത്രം പങ്കുവെച്ച് വികെ പ്രശാന്ത്

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ വിജിലന്‍സ് മുന്‍ മന്ത്രി വികെ കുഞ്ഞാലിക്കുട്ടിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ നിരവധി പേരാണ് പ്രതികരിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ പാലാരിവട്ടത്ത് പൊളിച്ചുപണിയുന്ന പാലത്തിന്റെ ചിത്രം പങ്കുവെച്ച് പ്രതികരിച്ച് എത്തിയിരിക്കുകയാണ് എംഎല്‍എ വികെ പ്രശാന്ത്.

ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘പാലാരിവട്ടത്ത് പുതിയ പാലം ഉയരുകയാണ് കമ്പിയും സിമന്റുമെല്ലാം കൃത്യമായി ചേര്‍ത്ത്’ എന്ന അടിക്കുറിപ്പോടെയാണ് വികെ പ്രശാന്ത് ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം

പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ മന്ത്രിയും മുസ്ലീംലീഗ് നേതാവുമായ വി കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തിരിക്കുന്നു. കേസില്‍ അഞ്ചാംപ്രതിയാണ് ഇബ്രാഹിം കുഞ്ഞ്. യുഡിഎഫ് കാലത്തെ അഴിമതിയുടെ പ്രതീകമായ പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മാണം 8 മാസത്തിനുള്ളില്‍ തന്നെ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. ആകെയുള്ള 19 സ്പാനുകളില്‍ പതിനേഴും പൊളിച്ച് പുതിയത് സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്.

Exit mobile version