‘പൊതിച്ചോർ തയ്യാറാക്കി സിറ്റ് ഔട്ടിൽ വെച്ചിട്ടുണ്ട്, ദയവായി എടുത്തു കൊണ്ട് പോവുക, ആശുപത്രിയിൽ പോകുന്നതുകൊണ്ടാണ്’ കുറിപ്പ് എഴുതി വീട്ടുകാർ, ഹൃദ്യം

VK Prasanth MLA | Bignewslive

‘പൊതിച്ചോർ തയ്യാറാക്കി സിറ്റ് ഔട്ടിൽ വെച്ചിട്ടുണ്ട്, ദയവായി എടുത്തു കൊണ്ട് പോവുക, ആശുപത്രിയിൽ പോകുന്നതുകൊണ്ടാണ്’ ഡിവൈഎഫ്‌ഐ പൊതിച്ചോറ് ശേഖരത്തിന് എത്തിയപ്പോൾ പൂട്ടിയിട്ട വീടിന് പുറത്ത് കണ്ട കുറിപ്പ് ആണ് ഇത്. മനസ്സ് നിറയ്ക്കുന്ന സ്‌നേഹം എംഎൽഎ വികെ പ്രശാന്ത് ആണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

ഇന്ന് ഹൃദയപൂർവ്വം മെഡിക്കൽ കോളേജിൽ പൊതിച്ചോർ വിതണം ചെയ്യേണ്ടത് ഡിവൈഎഫ്‌ഐ ഊരൂട്ടമ്പലം മേഖല കമ്മിറ്റിയായിരുന്നു. പിരിയാക്കോട് യൂണിറ്റിലെ സഖാക്കൾ മടത്തുവിള പ്രദേശത്ത് പൊതിച്ചോർ ശേഖരിക്കാൻ പോയപ്പോൾ പൊതിച്ചോർ തരാമെന്ന് പറഞ്ഞിരുന്ന വീട് പൂട്ടിക്കിടക്കുന്നു ഗേറ്റിൽ ഒരു കുറിപ്പ് ഹൃദയസ്പർശിയായ ഒരു കുറിപ്പായിരുന്നു അതെന്ന് പ്രശാന്ത് കുറിക്കുന്നു.

ഈ നാട് ഇങ്ങനെയാണ് ആശുപത്രിയിൽ പോകുമ്പോഴും എന്തൊക്കെ അത്യാവശ്യങ്ങൾ ഉണ്ടെങ്കിലും മുടങ്ങാതെ വയറെരിയുന്നോരുടെ മിഴി നിറയായിതിരിക്കാൻ ഹൃദയപൂർവ്വം ഭക്ഷണ പൊതികൾ നൽകുന്ന നാടാണ് ഇതെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;

ഇന്ന് ഹൃദയപൂർവ്വം മെഡിക്കൽ കോളേജിൽ പൊതിച്ചോർ വിതണം ചെയ്യേണ്ടത് DYFI ഊരൂട്ടമ്പലം മേഖല കമ്മിറ്റിയായിരുന്നു. പിരിയാക്കോട് യൂണിറ്റിലെ സഖാക്കൾ മടത്തുവിള പ്രദേശത്ത് പൊതിച്ചോർ ശേഖരിക്കാൻ പോയപ്പോൾ പൊതിച്ചോർ തരാമെന്ന് പറഞ്ഞിരുന്ന വീട് പൂട്ടിക്കിടക്കുന്നു ഗേറ്റിൽ ഒരു കുറിപ്പ് ഹൃദയസ്പർശിയായ ഒരു കുറിപ്പായിരുന്നു അത്.
“പൊതിച്ചോർ എടുക്കാൻ വരുന്നവരുടെ ശ്രദ്ധയ്ക്ക് പൊതിച്ചോർ തയ്യാറാക്കി സിറ്റ് ഔട്ടിൽ വച്ചിറ്റുണ്ട്. ദയവായി എടുത്തു കൊണ്ട് പോവുക ആശുപത്രിയിൽ പോകുന്നതുകൊണ്ടാണ് ”
ഈ നാട് ഇങ്ങനെയാണ് ആശുപത്രിയിൽ പോകുമ്പോഴും എന്തൊക്കെ അത്യാവശ്യങ്ങൾ ഉണ്ടെങ്കിലും മുടങ്ങാതെ വയറെരിയുന്നോരുടെ മിഴി നിറയായിതിരിക്കാൻ ഹൃദയപൂർവ്വം ഭക്ഷണ പൊതികൾ നൽകുന്ന നാടാണ്…
ഹൃദയാഭിവാദ്യങ്ങൾ❤️❤️💪💪
Post കടപ്പാട് – Syama vs

Exit mobile version