ഓച്ചിറയില്‍ പതിനൊന്നുകാരന് ഡിഫ്തീരിയ; വിദ്യാര്‍ത്ഥികള്‍ നിരീക്ഷണത്തില്‍, മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കുട്ടി തിരുവനന്തപുരത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്

കൊല്ലം: കൊല്ലത്ത് പതിനൊന്നുകാരന് ഡിഫ്തീരിയ. ഓച്ചിറയില്‍ ഉള്ള മതപഠന സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടി തിരുവനന്തപുരത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.

രോഗം സ്ഥിരീകരിച്ച വിദ്യാര്‍ത്ഥി പഠിക്കുന്ന മതപഠന സ്ഥാപനത്തില്‍ 253 വിദ്യാര്‍ത്ഥികളാണ് താമസിച്ച് പഠിക്കുന്നത്. ഇവരില്‍ ചിലര്‍ക്ക് പനി ബാധിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് അഞ്ചുപേരുടെ തൊണ്ടയിലെ ശ്രവം സര്‍ക്കാര്‍ ലാബില്‍ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. അതേസമയം രോഗം പടരാതിരിക്കാനായി മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Exit mobile version