താനൂര്‍: താനൂരില്‍ റെയില്‍ പാളത്തില്‍ വിള്ളല്‍. പരപ്പനങ്ങാടി-താനൂര്‍ റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലെ ചിറക്കല്‍ ഭാഗത്താണ് വിള്ളല്‍ കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍ കണ്ണൂര്‍-കോയമ്പത്തൂര്‍ പാസഞ്ചര്‍ ട്രെയിന്‍ പിടിച്ചിട്ടു.
രാവിലെ കണ്ണൂരില്‍ നിന്ന് കോയമ്പത്തൂരിലേക്കുള്ള പാസഞ്ചര്‍ ട്രെയിന്‍ വരുന്നതിന് തൊട്ട് മുന്‍പാണ് പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയത്. വിള്ളല്‍ കണ്ട് ജനങ്ങള്‍ ഷര്‍ട്ട് അഴിച്ചു വീശി അപായ സൂചന നല്‍കിയതിനെ തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. ജനങ്ങളുടെ ഇടപെടല്‍ ഒഴിവാക്കിയത് വന്‍ ദുരന്തം. പാളത്തിലെ തകരാര്‍ പരിഹരിക്കുന്നതിനായി റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.