കണ്ണൂരിലെ മലയോര മേഖലകളില്‍ ശക്തമായ മഴ, നിറഞ്ഞ് കവിഞ്ഞ് പഴശ്ശി ഡാം; പതിമൂന്ന് ഷട്ടറുകള്‍ ഭാഗികമായി തുറന്നു!

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഒരു മാസം വൈകിയാണ് ഇവിടെ നീരൊഴുക്ക് ശക്തമായത്.

കണ്ണൂര്‍: കണ്ണൂരിലെ കിഴക്കന്‍ മലയോര മേഖലകളില്‍ ശക്തമായ മഴയെ തുടര്‍ന്ന് പഴശ്ശി ഡാമിലേയ്ക്കുള്ള നീരൊഴുക്ക് വര്‍ധിച്ചു. ഇതേ തുടര്‍ന്ന് ഡാമില്‍ വെള്ളം നിറഞ്ഞൊഴുകി. ഈ സാഹചര്യത്തില്‍ ഡാമിന്റെ പതിമൂന്ന് ഷട്ടറുകളും ഭാഗികമായി തുറന്നു. വളപട്ടണം പുഴയിലേയ്ക്കാണ് വെള്ളം ഒഴുക്കി വിടുന്നത്. പതിനാറു ഷട്ടറുകളിലെ പതിമൂന്ന് എണ്ണമാണ് തുറന്നത്.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഒരു മാസം വൈകിയാണ് ഇവിടെ നീരൊഴുക്ക് ശക്തമായത്. കാലവര്‍ഷം ആരംഭിച്ച് ഒരു മാസത്തിന് ശേഷമാണ് ഷട്ടറുകള്‍ തുറക്കുന്നത്. കഴിഞ്ഞ ദിവസം മലയോരത്തുണ്ടായ കനത്ത മഴയില്‍ ഡാമിലെ ജലനിരപ്പ് അഞ്ചുമീറ്ററോളമാണ് ഉയര്‍ന്നത്. പദ്ധതിയുടെ പരമാവധി സംഭരണശേഷിയോട് അടുത്തതോടെയാണ് വെള്ളം തുറന്നു വിടാനുള്ള തീരുമാനത്തില്‍ എത്തിയത്.

Exit mobile version