ഇത്തവണ ചലച്ചിത്രമേള ചെലവ് ചുരുക്കി നടത്തും; മന്ത്രി എകെ ബാലന്‍

തിരുവനന്തപുരം: ഈ വര്‍ഷത്തെ അന്താരാഷ്ട്ര ചലച്ചിത്രമേള ചെലവ് ചുരുക്കി നടത്തുമെന്ന് മന്ത്രി എകെ ബാലന്‍. സര്‍ക്കാറിന്റെ ഖജനാവിന് ബാധ്യത ഇല്ലാത്ത വിധമാണ് മേള നടക്കുക. സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡ് ഇക്കുറി ഉണ്ടാവില്ല. മേളയുടെ ജൂറി അംഗങ്ങള്‍ ദക്ഷിണേന്ത്യയില്‍ നിന്ന് തന്നെയായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം മുകേഷിനെതിരായ ആരോപണത്തിന്റെ വിശദാംശങ്ങള്‍ തനിക്ക് അറിയില്ലെന്നും മന്ത്രി പറഞ്ഞു. പരാതി വന്നാല്‍ സര്‍ക്കാര്‍ അന്വേഷിക്കും, നടപടിയെടുക്കും. ഇതുവരെയുള്ള സര്‍ക്കാരിന്റെ സമീപനം അതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ശബരിമല പ്രശ്‌നം മുന്‍നിര്‍ത്തി സര്‍ക്കാരിനെ അട്ടിമറിക്കാമെന്ന് ആരും കരുതേണ്ട. വിശ്വാസികള്‍ തന്നെ സമരത്തെ എതിര്‍ക്കും. ശബരിമല സമരത്തോടെ കോണ്‍ഗ്രസിനെ ബിജെപി വിഴുങ്ങുമെന്നും മാധ്യമ പ്രവര്‍ത്തകരുടെ വിവിധ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.

Exit mobile version