ശക്തമായ മഴയ്ക്ക് സാധ്യത; ഈ ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്, കനത്ത ജാഗ്രതാ നിര്‍ദേശവുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കോഴിക്കോടും കണ്ണൂരും ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

കോഴിക്കോട്: അറബിക്കടലിന്റെ മധ്യ-പടിഞ്ഞാറന്‍ ഭാഗത്തും തെക്ക് പടിഞ്ഞാറന്‍ സമുദ്രഭാഗങ്ങളിലും ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കോഴിക്കോടും കണ്ണൂരും ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വാശുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ ഇന്നു മുതല്‍ തിങ്കളാഴ്ചവരെ മത്സ്യത്തൊഴിലാളികള്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Exit mobile version