സ്‌കൂള്‍ കൗണ്‍സിലര്‍മാരെ കരാര്‍ ജീവനക്കാരായി അംഗീകരിക്കാന്‍ എഎന്‍ ഷംസീര്‍ എംഎല്‍എയുടെ ഇടപെടല്‍; നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിച്ചു, പരിശോധിച്ച് നടപടിയെടുക്കുമെന്ന് കെകെ ഷൈലജ

2009ല്‍ കൗണ്‍സിലര്‍മാരുടെ വേതനം 6500 മാത്രമായിരുന്നു. പതിയെ അതില്‍ നിന്നും കരകയറി വരികയാണ്.

തിരുവനന്തപുരം: സ്‌കൂള്‍ കൗണ്‍സിലര്‍മാരെ കരാര്‍ ജീവനക്കാരായി അംഗീകരിക്കാനുള്ള എംഎല്‍എ എഎന്‍ ഷംസീറിന്റെ ഇടപെടല്‍ ഫലം കാണുന്നു. നിയമസഭയില്‍ അവതരിപ്പിച്ച സബ്മിഷനിലൂടെയാണ് ഇക്കാര്യം എഎന്‍ ഷംസീര്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടു വന്നത്. സംസ്ഥാനത്ത് സൈക്കോ സോഷ്യല്‍ കൗണ്‍സിലിംഗ് പദ്ധതി ആരംഭിച്ചത് 2009ലാണ്.

നിലവില്‍ 666 സ്‌കൂളുകളില്‍ കൗണ്‍സിലിംഗ് സെന്ററുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികളും കൈകൊണ്ടു വരികയാണ്. 2009ല്‍ കൗണ്‍സിലര്‍മാരുടെ വേതനം 6500 മാത്രമായിരുന്നു. പതിയെ അതില്‍ നിന്നും കരകയറി വരികയാണ്. 6500 ല്‍ നിന്ന് 10000 ആയി, പിന്നീട് 12500ആയി. എന്നാല്‍ സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍ തസ്തിക കൂടി കരാര്‍ ജീവനക്കാരുടെ വേതനം നിശ്ചയിച്ച് പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവില്‍ ഉള്‍പ്പെടുത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നായിരുന്നു ഒസ്ഡബ്ല്യുവിന്റെ ആവശ്യം. ഇക്കാര്യത്തില്‍ ശിശു വികസന വകുപ്പ് ഡയറക്ടറുടെ റിപ്പോര്‍ട്ടും തേടിയിരുന്നു.

ഇതിനു പിന്നാലെ രണ്ട് തസ്തികളുടെയും യോഗ്യത എംഎസ്ഡബ്യു ആയതിനാല്‍ സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍ എന്ന തസ്തിക 21/07/2018 ലെ GO(P)No.112/2018/Fin ഉത്തരവിലെ കാറ്റഗറി 7ന്റെ പരിധിയില്‍ ഉള്‍പ്പെടുത്താവുന്നതാണെന്ന് വനിത ശിശു വികസന വകുപ്പ് ശുപാശ ചെയ്യുകയും ചെയ്തു. ഇക്കാര്യത്തില്‍ പരിശോധിച്ച് നടപടിയെടുക്കുമെന്നും മന്ത്രി കെകെ ഷൈലജ അറിയിച്ചു. ഇതോടെ കാലങ്ങളായുള്ള സൈക്കോ കൗണ്‍സിലേഴ്‌സിന്റെ ആവശ്യമാണ് നിറവേറാന്‍ പോകുന്നത്.

എഎന്‍ ഷംസീര്‍ അവതരിപ്പിച്ച സബ്മിഷന്‍;

സംസ്ഥാനത്ത് സൈക്കോ സോഷ്യല്‍ കൗണ്‍സിലിംഗ് പദ്ധതി ആരംഭിച്ചത് 2009ലാണ്. നിലവില്‍ 666 സ്‌കൂളുകളില്‍ കൗണ്‍സിലിംഗ് സെന്ററുകള്‍ ആംരഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചു വരുന്നു. 2009 ല്‍ സ്‌കൂള്‍ കൗണ്‍സിലര്‍മാരുടെ വേതനം 6500 രൂപ ആയിരുന്നു. പിന്നീട് കൗണ്‍സിലര്‍മാരുടെ വേതനം 10000 രൂപയായും തുടര്‍ന്ന് 12500രൂപയായും വര്‍ധിപ്പിച്ചു. 26.02.2016ലെ GO(P)No. 28.2016/Fin പ്രകാരം ദിവസ വേതന കരാര്‍ ജീവനക്കാരുടെ വേതനം വര്‍ധിപ്പിച്ചുവെങ്കിലും സ്‌കൂള്‍ കൗണ്‍സിലര്‍മാരെ മേല്‍ പറഞ്ഞ സര്‍ക്കാര്‍ ഉത്തരവില്‍ ഒരു കാറ്റഗറിയിലും ഉള്‍പ്പെടുത്താതിരുന്നതിനാല്‍ ഇവരുടെ വേതനം വര്‍ധിപ്പിച്ചിരുന്നില്ല. ആയതിനാല്‍ 30.05.2017ലെ GO(Rt)No. 315/2017/SJD പ്രകാരം സ്‌കൂള്‍ കൗണ്‍സിലര്‍മാരുടെ വേതനം നിലവില്‍ ഉള്ളതിന്റെ 50 ശതമാനം വര്‍ധിപ്പിച്ചു കൊണ്ട് ഉത്തരവായി. കൂടാതെ 5 വര്‍ഷത്തിലേറെ സേവന പരിചയമുള്ളവര്‍ക്ക് 1000 രൂപ അധിക വേതനവും ഉത്തരവായി. നിലവില്‍ സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ക്ക് 18750 പ്രതിമാസ ഹോണറേറിയം 5 വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് 1000 രൂപ വീതം അധികം വേതനവും നല്‍കി വരുന്നുണ്ട്.

സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍ തസ്തിക കൂടി കരാര്‍ ജീവനക്കാരുടെ വേതനം നിശ്ചയിച്ച് പുറപ്പെടുവിച്ചു സര്‍ക്കാര്‍ ഉത്തരവില്‍ ഉള്‍പ്പെടുത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് OSWC യുടെ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍, വനിത ശിശു വികസന വകുപ്പ് ഡയറക്ടറുടെ റിപ്പോര്‍ട്ട് തേടുകയുണ്ടായി.

ദിവസ വേതന/കരാര്‍ ജീവനക്കാരുടെ വേതനം വര്‍ധിപ്പിച്ചുകൊണ്ടുള്ള 27/07/2018 ലെ GO(P)No.112/2018/Fin സര്‍ക്കാര്‍ ഉത്തരവിലെ കാറ്റഗറി 7ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സോഷ്യല്‍ വര്‍ക്കര്‍ (മെഡിക്കല്‍ എഡ്യുക്കേഷന്‍, സൈക്യാട്രിക് ഡിപ്പാര്‍ട്ട്‌മെന്റ്) എന്ന തസ്തികയ്ക്ക് നിശ്ചയിച്ചിരിക്കുന്ന യോഗ്യതയും MSW ആണ്. വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാരുടെ യോഗ്യത MSW/MA സൈക്കോളജി ആണ്.

രണ്ട് തസ്തികളുടെയും യോഗ്യത MSW ആയതിനാല്‍ സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍ എന്ന തസ്തിക 21/07/2018 ലെ GO(P)No.112/2018/Fin ഉത്തരവിലെ കാറ്റഗറി 7ന്റെ പരിധിയില്‍ ഉള്‍പ്പെടുത്താവുന്നതാണെന്ന് വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ ശുപാര്‍ശ നല്‍കിയിട്ടുണ്ട്. ഈ ശുപാര്‍ശ സര്‍ക്കാര്‍ പരിശോധിച്ചു വരുന്നു.

Exit mobile version