കള്ളന്‍ കേട്ടില്ലെങ്കിലും ജിഷയുടെ അപേക്ഷ പോലീസ് കേട്ടു; ലാപ്‌ടോപ്പ് ഉടന്‍ കണ്ടെത്തി നല്‍കും

ടീച്ചറേ..ധൈര്യമായിരിക്ക്. നിങ്ങളുടെ ലാപ്‌ടോപ്പ് ഞങ്ങള്‍ റിക്കവര്‍ ചെയ്യുന്നുണ്ട്. നഷ്ടപ്പെട്ട മറ്റു സാധനങ്ങളും കണ്ടുകിട്ടിയിട്ടുണ്ട്.

തൃശ്ശൂര്‍: ‘സുഹൃത്തേ, നിങ്ങള്‍ എന്റെ ലാപ്‌ടോപ്പ് കൂടി കൊണ്ടു പോയിട്ടുണ്ട്. അതെനിക്ക് തിരിച്ച് തരിക…’ വീട്ടില്‍ മോഷണം നടത്തിയ കള്ളനോടുള്ള ഒരു അധ്യാപികയുടെ അപേക്ഷയാണിത്.

കണ്ണൂര്‍ സ്വദേശിനിയായ അധ്യാപിക ജിഷ പള്ളിയത്ത് കുറിച്ചിട്ട ഈ കത്ത് സോഷ്യല്‍മീഡിയയില്‍ ഏറെ വൈറലായിരുന്നു. എന്നാലിപ്പോള്‍ ജിഷയുടെ അപേക്ഷ പോലീസ് ഏറ്റെടുത്തിരിക്കുകയാണ്.

‘ടീച്ചറേ..ധൈര്യമായിരിക്ക്. നിങ്ങളുടെ ലാപ്‌ടോപ്പ് ഞങ്ങള്‍ റിക്കവര്‍ ചെയ്യുന്നുണ്ട്. നഷ്ടപ്പെട്ട മറ്റു സാധനങ്ങളും കണ്ടുകിട്ടിയിട്ടുണ്ട്. ഇന്നലെ രാത്രി വൈകി കൂത്തുപറമ്പ് പോലീസ് സ്റ്റേഷനില്‍ നിന്ന് പ്രദീപന്‍ സാറ് വിളിച്ചെന്നും ജിഷ കുറിച്ചു.

വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളന്‍ കൊണ്ടുപോയ തന്റെ ലാപ്പ്‌ടോപ്പെങ്കിലും തിരികെ തരണമെന്ന് അപേക്ഷിച്ച് കൊണ്ടായിരുന്നു ആ കുറിപ്പ്. കാരണം ജിഷ തന്റെ ഗവേഷണത്തിന്റെ എല്ലാ വിവരങ്ങളും ആ ലാപ്പ്‌ടോപ്പിലായിരുന്നു സൂക്ഷിച്ചിരുന്നത്.

ഒപ്പം നിന്നവര്‍ക്കെല്ലാം ഒരിക്കല്‍ കൂടി നന്ദി. പ്രത്യേകിച്ച് കേസന്വേഷണത്തില്‍ കൂത്തുപറമ്പ് പോലീസ് കാണിച്ച ജാഗ്രതയ്ക്ക്. അങ്ങേയറ്റം വൈകാരികമായ അവസ്ഥയില്‍ എഴുതിയ പോസ്റ്റ് വാര്‍ത്തയാക്കിയ മാധ്യമങ്ങള്‍ക്ക്ഏറ്റെടുത്ത ഫേസ്ബുക്ക് സുഹൃത്തുക്കള്‍ക്ക് നന്ദിയെന്നും ജിഷ കുറിച്ചു

Exit mobile version