ഭാഗ്യദേവത കടാക്ഷിച്ചു; വിറ്റുപോകാതിരുന്ന ടിക്കറ്റില്‍ ഏജന്റിന് കാരുണ്യയുടെ 80 ലക്ഷം ഒന്നാം സമ്മാനം

റജിസ്‌ട്രേഷന്‍ വകുപ്പ് ജീവനക്കാരനായി വിരമിച്ച പുഷ്പശരന്‍ ഒരു വര്‍ഷം മുന്‍പാണ് മാക്കേക്കടവില്‍ 'ഗുരുനാഥന്‍ ലക്കി സെന്റര്‍' എന്ന പേരില്‍ ഭാഗ്യക്കുറി ഏജന്‍സി ആരംഭിച്ചത്

പൂച്ചാക്കല്‍: വിറ്റുപോകാതിരുന്ന ടിക്കറ്റില്‍ ഏജന്റിന് ഒന്നാം സമ്മാനം അടിച്ചു. തൈക്കാട്ടുശേരി മാക്കേക്കടവ് പുളിക്കല്‍ പുഷ്പശരനാണ് ഇന്നലെ കാരുണ്യ ഭാഗ്യക്കുറിയുടെ 80 ലക്ഷം രൂപ ഒന്നാം സമ്മാനം അടിച്ചത്. വിറ്റുപോകാതിരുന്ന മൂന്ന് ടിക്കറ്റില്‍ ഒരെണ്ണമാണ് ഒന്നാം സമ്മാനമടിച്ചത്.

നറുക്കെടുപ്പ് നടക്കുമ്പോള്‍ പുഷ്പശരന്‍ തൃശ്ശൂരില്‍ മകളുടെ വീട്ടിലായിരുന്നു. അവിടെ വച്ചാണ് തനിക്ക് ലോട്ടറി അടിച്ച വിവരം പുഷ്പശരന്‍ അറിയുന്നത്. റജിസ്‌ട്രേഷന്‍ വകുപ്പ് ജീവനക്കാരനായി വിരമിച്ച പുഷ്പശരന്‍ ഒരു വര്‍ഷം മുന്‍പാണ് മാക്കേക്കടവില്‍ ‘ഗുരുനാഥന്‍ ലക്കി സെന്റര്‍’ എന്ന പേരില്‍ ഭാഗ്യക്കുറി ഏജന്‍സി ആരംഭിച്ചത്.

മാക്കേക്കടവ് 503-ാം നമ്പര്‍ കയര്‍ വ്യവസായ സഹകരണ സംഘത്തിന്റെ പ്രസിഡന്റ്, സിപിഐ ലോക്കല്‍ കമ്മിറ്റി അംഗം, എകെഡിഎസ് മണപ്പുറം ശാഖ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ- സതി,മ മക്കള്‍ ഷിബു, ഷിജി, ഷിലേഷ്

Exit mobile version