കാന്‍സര്‍ കാലിനെ കാര്‍ന്നെടുത്തിട്ടും മഞ്ജുവിനെ പിന്തുടര്‍ന്ന് ആനന്ദിന്റെ പ്രണയം; ഒടുവില്‍ എതിര്‍പ്പുകളെ മറികടന്ന് വിവാഹം; വീണ്ടും വില്ലനായി കാന്‍സറും താങ്ങായി ഭര്‍ത്താവും

ആറ് വര്‍ഷത്തോളം വീട്ടുകാര്‍ കൊണ്ടുവന്ന വിവാഹാലോചനകളെ എല്ലാം തട്ടിമാറ്റി ആനന്ദ് തനിക്കായി കാത്തിരുന്നെന്ന് മഞ്ജു ലേഖ പറയുന്നു.

തിരുവനന്തപുരം: ആകാര ഭംഗിയോ ബാഹ്യമായ ഘടകങ്ങളോ അല്ല മഞ്ജു ലേഖയുടെ ഹൃദയത്തെയാണ് ആനന്ദ് രാജ് പ്രണയിച്ചത്. സത്യസന്ധമായ ഈ പ്രണയം പിന്നീട് വിവാഹത്തിലേക്ക് എത്തിയപ്പോള്‍ വില്ലനായി കാന്‍സര്‍ വീണ്ടും എത്തി. എങ്കിലും മഞ്ജുവിന് താങ്ങായി അപ്പോഴും ആനന്ദ് രാജ് ഉണ്ടായിരുന്നു. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ കാന്‍സര്‍ ഒരു കാല്‍മുട്ടിനെ കവര്‍ന്നെടുക്കുകയും പിന്നീട് കാലില്‍ സ്റ്റീല്‍ റാഡ് ഇടുകയും ചെയ്യേണ്ടി വന്ന മഞ്ജു ജീവിതത്തിലും രോഗത്തിനും മുന്നില്‍ തോല്‍ക്കാന്‍ തയ്യാറായിരുന്നില്ല. എംഎസ്‌സി പൂര്‍ത്തിയാക്കി മികച്ച ജോലിയും നേടിയ മഞ്ജു തന്റെ പ്രണയത്തെയും വിവാഹത്തേയും കുറിച്ച് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയതോടെയാണ് സോഷ്യല്‍മീഡിയ ഈ അനശ്വര പ്രണയത്തെ കുറിച്ച് അറിഞ്ഞത്.

മതത്തിലും ജാതിയിലും ശാരീരിക അവസ്ഥകളിലുമുള്ള വ്യത്യാസമൊന്നും അലട്ടാതെ ആനന്ദിന്റെ പ്രണയം മഞ്ജുവിനെ സ്വന്തമാക്കുകയായിരുന്നു. ആറ് വര്‍ഷത്തോളം വീട്ടുകാര്‍ കൊണ്ടുവന്ന വിവാഹാലോചനകളെ എല്ലാം തട്ടിമാറ്റി ആനന്ദ് തനിക്കായി കാത്തിരുന്നെന്ന് മഞ്ജു ലേഖ പറയുന്നു. ഒടുവില്‍ മഞ്ജു ലേഖയുടെ വീട്ടുകാരും സമ്മതം മൂളിയതോടെ വിവാഹം നടന്നു. സന്തോഷകരമായി ജീവിതം മുന്നോട്ട് പോകവെയാണ് പിന്നീട് വില്ലനായി കാന്‍സര്‍ വീണ്ടുമെത്തിയത്. കാല്‍ പൂര്‍ണ്ണമായും മുറിച്ചുമാറ്റേണ്ടി വന്നെങ്കിലും മഞ്ജുവിന് തണലായി ആനന്ദ് രാജ് അപ്പോഴും ഒപ്പമുണ്ടായിരുന്നു.

തന്റെ എല്ലാ അവസ്ഥകളിലും താങ്ങായി നിന്ന ഭര്‍ത്താവിനെക്കുറിച്ച് മഞ്ജു എഴുതുന്നതിങ്ങനെ:

2008- ജനുവരി മാസം ഏഴാം തീയതി. രാവിലെ 10മണിക്ക് എനിക്ക് ഒരു ഫോൺ കാൾ വന്നു. പുതിയ നമ്പറിൽ നിന്നും. ആ കോൾ ഞാൻ അറ്റൻഡ് ചെയ്തു. അയാൾ എന്നോട് ചോദിച്ചു മഞ്ജു ലേഖ അല്ലേ എന്ന്. ഞാൻ പറഞ്ഞു അതെ എന്ന്. അയാൾ ചോദിച്ചു സുഖമാണോ എന്ന്. ഞാൻ പറഞ്ഞു സുഖമാണ് നിങ്ങളാരാ എന്ന് ചോദിച്ചു. അതിന് ഉത്തരമൊന്നും പറയാതെ അയാൾ എന്നോട് പറഞ്ഞു എനിക്ക് നിന്നെ ഇഷ്ടമാണെന്ന്.. നിന്നെ വിവാഹം കഴിക്കാൻ താൽപര്യമുണ്ട് എന്ന്.. ഒരുനിമിഷം ഞാൻ ഞെട്ടിപ്പോയി എന്നിട്ട് വീണ്ടും അയാളോട് ചോദിച്ചു നിങ്ങൾ ആരാണെന്ന്…

അയാൾ പറഞ്ഞു ഞാൻ സേവ്യർ ആണെന്നും.. ഞാൻ നിൻറെ ഒപ്പം പഠിച്ചതാണെന്ന്.. അപ്പോൾ ഞാൻ പറഞ്ഞു അങ്ങനെ ഒരു പേര് എനിക്ക് ഓർമ ഇല്ലല്ലോ എന്ന്..അയാളെന്നോട് പറഞ്ഞു നന്നായി ആലോചിച്ച് നോക്കൂ പിടികിട്ടും എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു..

പിറ്റേദിവസം രാവിലെ വീണ്ടും അയാൾ വിളിച്ചു.. എന്നിട്ട് എന്നോട് ചോദിച്ചു ആരാ എന്ന് മനസ്സിലായോ എന്ന്..ഞാൻ പറഞ്ഞു നിങ്ങൾ പറയുന്ന പേരിലുള്ള ഒരാളെ എനിക്ക് അറിയില്ല എൻറെ കൂടെ പഠിച്ചിട്ടില്ല എന്ന്. അയാൾ നല്ല മലയാളം സംസാരിക്കുന്നുണ്ടായിരുന്നു…അതുകൊണ്ട് ഞാൻ വിചാരിച്ചു എൻറെ കുടുംബത്തിലുള്ള ആരെങ്കിലും എന്നെ വിളിച്ച് പറ്റിക്കുന്നത് ആയിരിക്കുമെന്ന്… ഞാൻ അയാളോട് ചോദിച്ചു സത്യം പറയണം ആരാ നിങ്ങൾ….എന്നെക്കുറിച്ച് എന്ത് അറിഞ്ഞിട്ടാണ് വിവാഹം കഴിക്കാമെന്ന് പറഞ്ഞത്…

അയാൾ പറഞ്ഞു നിന്നെ കുറിച്ച് എനിക്ക് എല്ലാം അറിയാം. നീ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ നിനക്ക് കാൽമുട്ടിൽ കാൻസർ വന്നിട്ട് മുഴുവനും എടുത്തു കളഞ്ഞിട്ട് സ്റ്റീൽ റാഡ് ഇട്ടിട്ടുണ്ട് എന്ന്.. ഒരു വർഷം പഠനം ഉപേക്ഷിച്ചു. വീണ്ടും പഠിച്ചു എംഎസ്സി കംപ്ലീറ്റ് ചെയ്തു ഇപ്പോൾ കാഞ്ചിപുരത്ത് ഗവർമെൻറ് സ്കൂളിൽ പിജി ടീച്ചറായി ജോലി ചെയ്യുന്നു… ഞാൻ ഞെട്ടി എന്നെ കുറിച്ച് ഇത്രയും എങ്ങനെ അറിയാം എന്ന്… വീണ്ടും ചോദിച്ചു നിങ്ങൾ ആരാണെന്ന്.. അയാളെന്നോട് പറഞ്ഞു ഞാൻ ആരാണെന്ന് അറിഞ്ഞാൽ ഫോൺ കട്ട് ചെയ്യരുത്.. എന്നോട് സംസാരിക്കണം എന്… ഞാൻ സമ്മതിച്ചു..

അപ്പോഴാണ് അയാളുടെ യഥാർത്ഥ പേര് പറയുന്നത് പേര് ആനന്ദരാജ് എൻറെ വീടിനടുത്ത് നിന്നും ഒന്നര കിലോമീറ്റർ അകലെ…എന്നെ കുറിച്ച് എങ്ങനെ ഇത്രയും കാര്യങ്ങൾ അറിയാം എന്ന് ഞാൻ ചോദിച്ചു അയാൾ പറഞ്ഞു ഞാൻ സ്കൂളിൽ പഠിക്കുന്ന സമയം തൊട്ട് നിന്നെ കാണാൻ തുടങ്ങിയതാണ് എന്… അപ്പോഴും അയാൾ ആവർത്തിച്ചു പറഞ്ഞു എനിക്ക് നിന്നെ ഇഷ്ടമാണ് നിന്നെ വിവാഹം കഴിക്കാൻ താൽപര്യമുണ്ട് എന്ന്… ഞാൻ പറഞ്ഞു എനിക്ക് സ്നേഹിക്കാനും വിവാഹം കഴിക്കാനും പറ്റില്ല നല്ലൊരു സുഹൃത്തായി വേണമെന്നും സംസാരിക്കാമെന്ന്… അപ്പോൾ അയാൾ പറഞ്ഞു നീ സുഹൃത്തായി സംസാരിച്ചു ഞാനൊരു കാമുകിയോട് സംസാരിക്കുന്നതുപോലെ സംസാരിക്കും.. എന്നെങ്കിലും നിനക്ക് എന്നോട് ഇഷ്ടം തോന്നിയാൽ നീ പറഞ്ഞാൽ മതി എന്നു പറഞ്ഞു.

ആറ് മാസങ്ങൾക്ക് ശേഷം അയാളുടെ സ്നേഹത്തിന് മുൻപിൽ ഞാൻ വീഴുന്ന പോയി.. അപ്പോഴും വിവാഹം കഴിക്കാൻ ഒരുപാട് തടസ്സങ്ങളുണ്ട്.. ജാതി മതം പിന്നെ എനിക്ക് ഒരു അനിയത്തിയും കൂടിയുണ്ട്…. ഇതെല്ലാം അയാളോട് ഞാൻ പറഞ്ഞു.. അയാൾ പറഞ്ഞു ഒളിച്ചോടി വിവാഹം കഴിക്കുന്നത് എനിക്കും താൽപര്യമില്ല.. എന്നെങ്കിലും നിൻറെ അച്ഛനും അമ്മയുടെയും സമ്മതത്തോടെ ഞാൻ നിന്നെ വിവാഹം കഴിക്കാമെന്ന്… ഞാനും സമ്മതിച്ചു.അപ്പോൾ അയാൾ വിദേശത്ത് ജോലി ചെയ്തു കൊണ്ടിരിക്കുന്നു.. ഒരു വർഷത്തിനുശേഷമാണ് അയാൾ എന്നെ കാണാൻ വരുന്നു എന്നു പറഞ്ഞത്…

അയാളുടെ ശബ്ദം മാത്രമേ ഞാൻ കേട്ടിട്ടുള്ളൂ… അയാളെ ഞാൻ നേരിട്ട് കണ്ടിട്ടില്ല ആദ്യം ആദ്യമായി കാണാൻ പോകുന്ന ആകാംഷയിലാണ് ഞാൻ… അന്ന് വൈകുന്നേരം മൂന്നു മണിയോടുകൂടി എന്നെ കാണാൻ 850 കിലോമീറ്റർ ദൂരം കടന്നു വന്നു… സ്കൂളിൽ വച്ചായിരുന്നു കാണുന്നത്… കണ്ടപ്പോൾ അയാൾ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു… ഞാൻ ചോദിച്ചു എന്ത് പറ്റി എന്ന്.. അയാൾ പറഞ്ഞു ഒന്നുമില്ല ഒരുപാട് വർഷങ്ങൾക്ക് ശേഷം നിന്നെ കണ്ട സന്തോഷമാണെന്ന്.. ആകെ 10 മിനിറ്റ് സമയം a ഉള്ളൂ… രണ്ടുപേരും പരസ്പരം സംസാരിച്ചു അയാൾ ഇറങ്ങാനുള്ള സമയമായി.. അയാൾ പറഞ്ഞു ഞാനിറങ്ങുന്നു സമയമായി ഞാൻ ശരി എന്ന് പറഞ്ഞു… അയാൾ എന്നെ കെട്ടിപ്പിടിച്ചു നെറുകയിൽ ഒരു ചുംബനം തന്നു… എനിക്ക് വേണ്ടി അയാൾ ആദ്യമാദ്യം കൊണ്ടുവന്ന സമ്മാനം ഒരു പെർഫ്യൂം ആയിരുന്നു..

അങ്ങനെ ഞങ്ങളുടെ പ്രണയം മൂന്നാമത്തെ വർഷത്തേക്ക് അടുത്തു..അയാൾക്ക് വന്ന വിവാഹ ആലോചനകൾ മുഴുവനും അയാൾ കളഞ്ഞിട്ട് എനിക്ക് വേണ്ടി കാത്തിരുന്നു… എൻറെ അച്ഛനോട് ചോദിച്ചു എനിക്ക് അവളെ വിവാഹം കഴിച്ച തരാമോ എന്ന്… എൻറെ അച്ഛൻ അതിന് ഒരിക്കലും സമ്മതിക്കില്ല എന്ന് പറഞ്ഞു… ഞാൻ അയാളോട് ചോദിച്ചു അച്ഛൻ തരില്ല എന്നല്ലേ പറയുന്നത്.. നിങ്ങൾക്ക് വേറെ ഒരു കുട്ടിയെ വിവാഹം കഴിച്ചു കൂടെ.. അയാളെന്നോട് പറഞ്ഞു എത്രകാലം ആയാലും നിനക്കുവേണ്ടി കാത്തിരിക്കും… നിന്നെ ഞാൻ സ്നേഹിച്ചത് വിവാഹം കഴിക്കാൻ വേണ്ടിയാണ് എൻറെ ഭാര്യയെ നീ ജീവിക്കാനും കൂടിയ അല്ലാതെ കളഞ്ഞിട്ടു പോകാനല്ല എന്… എൻറെ കണ്ണുനിറഞ്ഞു ഞാനാരോടും കാണിച്ചില്ല…

നീണ്ട 6 വർഷം കാത്തിരിക്കേണ്ടിവന്നു ഞങ്ങൾക്ക് രണ്ടുപേർക്കും അവസാനം വിവാഹം കഴിച്ചു തന്നു…. വിവാഹം കഴിഞ്ഞു സന്തോഷമായിരുന്നു ഞങ്ങളുടെ ജീവിതം… ചെറിയ ചെറിയ വഴക്കുകൾ ഉണ്ടാക്കിയാലും… സന്തോഷത്തോടെ തന്നെ ജീവിച്ചു… ഒന്നര വർഷങ്ങൾക്കുശേഷം എൻറെ ജീവിതം ആകെ മാറി മറിഞ്ഞു….

ഒരുദിവസം പെട്ടെന്ന് കാലിൽ ഒരു വേദനയുണ്ടായി.. കാല് നിലത്ത് വെക്കാൻ പറ്റാത്ത വേദന എൻറെ ചികിത്സ ചെന്നൈയിലായിരുന്നു.. എല്ലാരും കൂടി chennai ഹോസ്പിറ്റലിലെത്തിച്ചു.. ഡോക്ടർ പരിശോധിച്ചിട്ട് പറഞ്ഞു… കാലിൽ ഇൻസ്പെക്ഷൻ ആയിട്ടുണ്ട്..കാല് മുഴുവനും ഓപ്പൺ ചെയ്തു ക്ലീൻ ചെയ്തു റാഡ് മാറ്റണമെന്ന്…. ആദ്യത്തെ ഓപ്പറേഷൻ അവിടെ കഴിഞ്ഞു വീട്ടിലെത്തി… പത്തുദിവസം കഴിഞ്ഞപ്പോൾ വീണ്ടും വല്ലാതെ വേദന തോന്നി പിന്നെ എല്ലാരും ആലോചിച്ചിട്ട് തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യാം എന്ന് തീരുമാനിച്ചു..

അവിടെ എത്തിയപ്പോൾ അവിടുത്തെ ഡോക്ടറും പറഞ്ഞതാണ് ഇൻസ്പെക്ഷൻ ആയിട്ടുണ്ട് clean ചെയ്യണമെന്ന്… അപ്പോഴും ഡോക്ടർ പറഞ്ഞു ഒരു പ്രാവശ്യം മാത്രമേ ഓപ്പൺ ചെയ്യാൻ പറ്റുള്ളൂ അതിനുശേഷം ചെയ്യാൻ പറ്റില്ല.. പരമാവധി നമുക്ക് ശ്രമിക്കാമെന്ന്… ആ ഓപ്പറേഷനും വിജയിച്ചില്ല… അവസാനം എനിക്ക് എൻറെ ഒരുകാൽ മുഴുവനും കളയേണ്ടി വന്നു… അപ്പോഴും നിറകണ്ണോടെ എനിക്ക് ആദ്യം തന്ന വാത്സല്യം അതുപോലെ ഇപ്പോഴും തന്നു നെഞ്ചോട് ചേർത്ത് പിടിച്ചു നിൽക്കുന്ന എൻറെ ചേട്ടനെ ഞാൻ കണ്ടു… എത്ര വിഷമം തോന്നിയാലും എൻറെ മുമ്പിൽ നിന്ന് ഒരു തുള്ളി കണ്ണീർ പോലും വിടില്ല പാവം… തകർന്നുപോയി എന്ന് വിചാരിച്ച് എൻറെ ജീവിതം.. ഒരിക്കലും നമ്മൾ തകരില്ല എന്ന് പറഞ്ഞു ഉയർത്തിപ്പിടിച്ച് തന്നതാണ് ആ പാവം മനുഷ്യൻ… ഇപ്പോൾ ഞാൻ വീണ്ടും വെപ്പ് കാൽ കാൽവച്ചു. നടക്കുന്നു സ്കൂളിൽ പോകുന്നു…. എൻറെ കൂടെ ഒരു അച്ഛൻ ആയിട്ടും അമ്മയായിട്ടും നല്ല ഒരു ഭർത്താവ് ആയിട്ടും എൻറെ കൂടെ നിൽക്കുന്നു….

Exit mobile version