പ്രളയാനന്തര പുനര്‍നിര്‍മ്മാണം: കേരളത്തിന് 1725 കോടിയുടെ ലോകബാങ്ക് സഹായം; കരാര്‍ ഒപ്പിട്ടു

തിരുവനന്തപുരം: മഹാപ്രളയം തകര്‍ത്ത കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന്
250 മില്യണ്‍ ഡോളറിന്റെ ലോകബാങ്ക് സഹായം. ഏകദേശം 1725 കോടിരൂപ വരുന്ന സഹായത്തിന് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ലോകബാങ്കുമായി ഇന്ന് കരാര്‍ ഒപ്പിട്ടു.

പ്രകൃതി ദുരന്തങ്ങളില്‍ നിന്ന് ജനങ്ങളുടെ സ്വത്തിനും ഉപജീവനമാര്‍ഗത്തിനും സംരക്ഷണം നല്‍കുന്നതിനാണ് ഈ തുക മുഖ്യമായും വിനിയോഗിക്കുന്നത്. ഗതാഗതം, നഗരാസൂത്രണം, തൊഴില്‍ എന്നീ മേഖലകള്‍ക്ക് ഊന്നലുള്ള പദ്ധതികള്‍ നടപ്പാക്കും.

പങ്കാളിത്ത രീതിയില്‍ നടപ്പാക്കുന്ന പദ്ധതികള്‍ക്ക് സംസ്ഥാന സര്‍ക്കാരും പണം മുടക്കുന്ന തരത്തിലാണ് ലോകബാങ്കുമായുള്ള കരാര്‍. നദീതടസംരക്ഷണം, ജലവിനിയോഗം, ജലവിതരണം, സുസ്ഥിര കൃഷിരീതി, റോഡ് ശൃംഖല ശക്തിപ്പെടുത്തുക എന്നിവയ്ക്കും ധനസഹായം ലഭിക്കും. സംസ്ഥാനത്ത് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ലോകബാങ്ക് വായ്പ അനുവദിച്ചത്.

Exit mobile version