മൂന്നു ദിവസത്തെ ദുരിതത്തിന് അറുതി; കൈലാസ യാത്രക്കിടെ ഹിമാലയത്തില്‍ കുടുങ്ങിയ മലയാളി തീര്‍ത്ഥാടകര്‍ സുരക്ഷിതരായി തിരിച്ചെത്തി, ആശ്വാസത്തില്‍ കുടുംബങ്ങള്‍

മൂന്ന് ദിവസത്തെ ദുരിതത്തിനൊടുവിലാണ് ഇവര്‍ സുരക്ഷിത സ്ഥലത്ത് എത്തിയത്. ഇന്ത്യന്‍ എംബസിയാണ് പ്രത്യേകം ഹെലികോപ്റ്റര്‍ അയച്ചത്.

കൊച്ചി: കൈലാസ യാത്രക്കിടെ ഹിമാലയത്തില്‍ കുടുങ്ങിയ 14 മലയാളി തീര്‍ത്ഥാടകര്‍ സുരക്ഷിതരായി നാട്ടില്‍ തിരിച്ചെത്തി. കൈലാസ തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങവേ മോശം കാലാവസ്ഥയെ തുടര്‍ന്ന് ഹിമാലയത്തില്‍ കുടുങ്ങി പോവുകയായിരുന്നു. മൂന്ന് ദിവസത്തെ ദുരിതത്തിനൊടുവിലാണ് ഇവര്‍ സുരക്ഷിത സ്ഥലത്ത് എത്തിയത്.
ഇന്ത്യന്‍ എംബസിയാണ് പ്രത്യേകം ഹെലികോപ്റ്റര്‍ അയച്ചത്.

കഴിഞ്ഞ മാസം എട്ടാം തീയതി ആണ് 48 അംഗ സംഘം കൈലാസത്തിലേക്ക് യാത്ര തിരിച്ചത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇവര്‍ ടൂര്‍ ഓപ്പറേറ്റര്‍ മുഖേനയാണ് പോയത്. എന്നാല്‍ തിരിച്ചു വരവേ ഇവരില്‍ 14 പേര്‍ ടിബറ്റന്‍ അതിര്‍ത്തിയായ ഹില്‍സിയില്‍ ശക്കമായ മഴയിലും കാറ്റലും കുടങ്ങുകയായിരുന്നു.

എന്നാല്‍ യാത്ര സംഘടിപ്പിച്ച നേപ്പാളിലെ ടൂര്‍ ഏജന്‍സി ഹെലികോപ്റ്ററുകള്‍ അയക്കാന്‍ വൈകിയതോടെ മൂന്ന് ദിവസമാണ് ആഹാരവും വെള്ളവുമില്ലാതെ ഇവര്‍ കഴിച്ചുകൂട്ടിയത്.

പിന്നീട് നേപ്പാളിലെ ഇന്ത്യന്‍ എംബസി ഇടപ്പെട്ട് വ്യോമമാര്‍ഗ്ഗം ഇവരെ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയായ ഗഞ്ചിയില്‍ എത്തിക്കുകയും, രാവിലെ ലഖ്‌നൗ വഴി വിമാനമാര്‍ഗം വഴി കൊച്ചിയില്‍ എത്തുകയും ചെയ്തു. സംഘത്തിലെ മറ്റുള്ളവര്‍ നേരത്തെ തന്നെ നാട്ടിലെത്തിയിരുന്നു.

Exit mobile version