ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് അറിവ് പകരൂ; നേടൂ 30000 രൂപ വരെ സമ്മാനം

കൂടുതല്‍ സംവേദനക്ഷമവും ആശയസമ്പുഷ്ടവുമായ വീഡിയോ തയ്യാറാക്കുന്നവര്‍ക്കാണ് സമ്മാനം ലഭിക്കുക

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡുള്ളവര്‍ക്ക് ഓണ്‍ലൈന്‍ മത്സരവുമായി യുഐഡിഎ. ആധാറുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് അറിവ് പകര്‍ന്നു കൊടുക്കുന്ന രീതിയിലുള്ള വീഡിയോ തയ്യാറാക്കുന്നതാണ് മത്സരം. ഇതില്‍ പങ്കെടുത്ത് വിജയിക്കുന്നവര്‍ക്ക് 30000 രൂപ വരെ സമ്മാനം കിട്ടാം.

15ഓളം ഓണ്‍ലൈന്‍ സര്‍വ്വീസുകളാണ് ആധാറുമായി ബന്ധപ്പെട്ട് യുഐഡിഎ നല്‍കുന്നത്. ആധാര്‍ ഡൗണ്‍ലോഡ് ചെയ്യല്‍, ആധാര്‍ കേന്ദ്ര കണ്ടെത്തല്‍, മേല്‍വിലാസം പുതുക്കല്‍ തുടങ്ങിയ സര്‍വ്വീസുകളാണിവ. ഇതില്‍ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുത്താണ് മത്സരാര്‍ത്ഥികള്‍ വീഡിയോ തയ്യാറാക്കേണ്ടത്.

കൂടുതല്‍ സംവേദനക്ഷമവും ആശയസമ്പുഷ്ടവുമായ വീഡിയോ തയ്യാറാക്കുന്നവര്‍ക്കാണ് സമ്മാനം ലഭിക്കുക. തയ്യാറാക്കുന്ന വീഡിയോകള്‍ 30 സെക്കന്‍ഡ് മുതല്‍ 120 സെക്കന്‍ഡ് വരെ ദൈര്‍ഘ്യമുളളതായിരിക്കണം. ഏറ്റവും നല്ല വീഡിയോ തെരഞ്ഞെടുത്ത് വിജയിക്ക് 30000 രൂപ വരെ സമ്മാനം നല്‍കാനാണ് യുഐഡിഎ തീരുമാനിച്ചിരിക്കുന്നത്.

Exit mobile version