കര്‍ഷകര്‍ക്ക് ആശ്വാസമായ തീരുമാനവുമായി ബാങ്കേഴ്സ് സമിതി യോഗം; വായ്പകള്‍ക്കുളള മൊറട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടാന്‍ ആര്‍ബിഐയോട് ശുപാര്‍ശ ചെയ്യും

കാര്‍ഷിക വായ്പകളിന്മേല്‍ ജപ്തി നടപടികള്‍ അനുവദിക്കില്ലെന്ന് സര്‍കാരിന്റെ നിലപാടിനെ തുടര്‍ന്നാണ് ബാങ്കുകള്‍ വിട്ടുവീഴ്ചക്ക് തയ്യാറായത്

തിരുവനന്തപുരം: കര്‍ഷകര്‍ക്ക് ആശ്വാസകരമായ തീരുമാനനവുമായി ബാങ്കുകള്‍. കാര്‍ഷിക വായ്പകളിന്മേല്‍ ജപ്തി നടപടികള്‍ അനുവദിക്കില്ലെന്ന് സര്‍കാരിന്റെ നിലപാടിനെ തുടര്‍ന്നാണ് ബാങ്കുകള്‍ വിട്ടുവീഴ്ചക്ക് തയ്യാറായത്. തുടര്‍ന്ന് മൊറട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടാന്‍ റിസര്‍വ് ബാങ്കിനോട് ശുപാര്‍ശ ചെയ്യാനും സര്‍ഫാസി നിയമത്തിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ഉപസമിതിയെ നിശ്ചയിക്കാനും സംസ്ഥാനതല ബാങ്കേഴ്സ് സമിതി യോഗം തീരുമാനിച്ചു.

കിടപ്പാടം ഇല്ലാതാക്കുന്ന, സര്‍ഫാസി നിയമത്തിലെ വ്യവസ്ഥകള്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. കൂടാതെ കാര്‍ഷിക വായ്പകള്‍ക്ക് മൊറട്ടോറിയം നടപ്പാക്കുന്നതില്‍ സാങ്കേതികത്വം പറഞ്ഞ് ബാങ്കുകള്‍ക്ക് മാറി നില്‍ക്കാനാവില്ലെന്ന് കൃഷിമന്ത്രിയും യോഗത്തില്‍ വ്യക്തമാക്കി. തുടര്‍ന്നാണ് ബാങ്കുകളുടെ കര്‍ഷകര്‍ക്ക് അനുകൂലമായ തീരുമാനം. തുടര്‍ന്ന് ഡിസംബര്‍ 31 വരെ മൊറട്ടോറിയം നീട്ടുന്നതില്‍ എതിര്‍പ്പില്ലെന്ന് ബാങ്കുകള്‍ വ്യക്തമാക്കി.

ഈ തീരുമാനം ആര്‍ബിഐയെ അറിയിക്കുമെന്നും അറിയിച്ചു. വായ്പ പുനഃക്രമീകരിക്കുന്നതിനുളള സമയം നീട്ടണമെന്ന ബാങ്കേഴ്സ് സമിതി റിസര്‍വ് ബാങ്കിനെ അറിയിക്കും. ഇന്ന് ചേര്‍ന്ന സംസ്ഥാനതല ബാങ്കേഴ്സ് സമിതി യോഗത്തില്‍സര്‍ഫാസി നിയമത്തിലെയും കൃഷിഭൂമി നിര്‍വചനത്തിലെയും പ്രശ്നങ്ങള്‍ പഠിക്കുന്നതിന് ഉപസമിതി രൂപീകരിക്കാനും ധാരണയായി. ആര്‍ബിഐ പ്രതിനിധികള്‍, ബാങ്ക്, സര്‍ക്കാര്‍, നബാര്‍ഡ് പ്രതിനിധികളും ഉള്‍പ്പെടുന്നതാകും സമിതി.

Exit mobile version