സനലിന്റെ മരണം; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന് സനലിന്റെ സഹോദരി

ഓരോ ദിവസം കഴിയുന്തോറും പോലീസിലുള്ള വിശ്വാസം നഷ്ടമാകുന്നുവെന്നും ഹരികുമാറിന് സേനക്കുള്ളില്‍ നിന്നു സഹായം ലഭിക്കുന്നുണ്ടെന്നും സൗമ്യ വ്യക്തമാക്കി.

തിരുവനന്തപുരം: സനല്‍കുമാറിന്റെ കൊലപാതകത്തിന്റെ അന്വേഷണം മറ്റൊരു ഐപിഎസ് ഉദ്യോഗസ്ഥന് ഉടന്‍ കൈമാറണമെന്ന് കൊല്ലപ്പെട്ട സനലിന്റെ സഹോദരി സൗമ്യ. ഓരോ ദിവസം കഴിയുന്തോറും പോലീസിലുള്ള വിശ്വാസം നഷ്ടമാകുന്നുവെന്നും ഹരികുമാറിന് സേനക്കുള്ളില്‍ നിന്നു സഹായം ലഭിക്കുന്നുണ്ടെന്നും സൗമ്യ വ്യക്തമാക്കി.

അതേസമയം ഡിവൈഎസ്പി ഹരികുമാര്‍ ഇന്ന് കീഴടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. നെയ്യാറ്റിന്‍കരയില്‍ ഏറെ ശത്രുക്കളുള്ളതിനാല്‍ ഇയാള്‍ കൊല്ലത്തെ ഏതെങ്കിലും കോടതിയില്‍ കീഴടങ്ങാന്‍ ശ്രമിച്ചേക്കുമെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്. ഇതിനിടെ ഡിവൈഎസ്പി ഹരികുമാറിനെ ഇതുവരെ പിടികൂടാത്തതില്‍ നെയ്യാറ്റിന്‍കരയില്‍ ശക്തമായ പ്രതിഷേധം തുടരുകയാണ്.

Exit mobile version