‘നിങ്ങള്‍ പണ്ട് കപ്പയും കൂട്ടി കഴിച്ച ആപ്പയൂപ്പ മത്തിയല്ല ഞാന്‍, സ്വന്തം വിലകേട്ട് കണ്ണ് തള്ളിപ്പോയ അല്‍ മത്തി’; മത്തിവിലയെ ട്രോളാക്കി സോഷ്യല്‍മീഡിയ

ഒരു കിലോ മത്തിക്ക് മൂന്നൂറ് രൂപയോളമാണ് മാര്‍ക്കറ്റിലെ വില

തൃശ്ശൂര്‍: സംസ്ഥാനത്ത് ട്രോളിങ് നിരോധനം വന്നതോടെ മീനുകളുടെ വില കുതിച്ച് ഉയര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം നെയ്യ്മീനിന് കിലോയ്ക്ക് 1200 രൂപയായിരുന്നു വില. എന്തിനേറെ പറയുന്നു മലയാളികളുടെ ഇഷ്ട മീനായ മത്തിയുടെ വില അനുദിനം കുതിച്ച് ഉയരുകയാണ്.

ഒരു കിലോ മത്തിക്ക് മൂന്നൂറ് രൂപയോളമാണ് മാര്‍ക്കറ്റിലെ വില. ഹോട്ടലുകളിലും മറ്റും മത്തി വിഭവങ്ങള്‍ക്ക് പൊള്ളുന്ന വിലയാണ് ഈടാക്കുന്നത്. എന്തായാലും ട്രോളിങ് കാലത്തെ മത്തിയുടെ വിലയെ ട്രോളാക്കി ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് നമ്മുടെ ട്രോളന്മാര്‍. സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ഓരോ മത്തി ട്രോളുകളും. രസകരമായ ചില ട്രോളുകള്‍ ഇതാ…







Exit mobile version