കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി; അപകടത്തില്‍ സിഗ്നല്‍ ലൈറ്റുകള്‍ തകര്‍ന്നു

അബുദാബിയില്‍ നിന്നെത്തിയ കാലിക്കറ്റ് അബുദാബി ഇത്തിഹാദ് വിമാനമാണ് റണ്‍വെയില്‍ നിന്ന് തെന്നിമാറിയത്

മലപ്പുറം: കരിപ്പൂരില്‍ വിമാനം റണ്‍വെയില്‍ നിന്ന് തെന്നിമാറി. അബുദാബിയില്‍ നിന്നെത്തിയ കാലിക്കറ്റ് അബുദാബി ഇത്തിഹാദ് വിമാനമാണ് റണ്‍വെയില്‍ നിന്ന് തെന്നിമാറിയത്. ഇന്ന് പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ സിഗ്നല്‍ ലൈറ്റുകള്‍ തകര്‍ന്നു.

വിമാനത്തിന്റെ ടയറിന് കേടുപാടുകള്‍ ഉണ്ടായെങ്കിലും തലനാരിഴയ്ക്ക് വന്‍ അപകടം ഒഴുവായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. പിന്നീട് അപകടത്തില്‍പ്പെട്ട വിമാനത്തിന് പകരം വിമാനമെത്തി അബുദാബിയിലേക്കുള്ള സര്‍വ്വീസ് പുനഃസ്ഥാപിച്ചത്.

Exit mobile version