യുവമോര്‍ച്ച വേദിയില്‍ നടത്തിയ വിവാദ പ്രസംഗം; ശ്രീധരന്‍ പിള്ളയെ ചൊവ്വാഴ്ച വരെ അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍

കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

കൊച്ചി: വര്‍ഗീയ പ്രസംഗം നടത്തിയ കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയെ ചൊവ്വാഴ്ച വരെ അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍ ഹൈ കോടതിയില്‍. കേസ് റദ്ദാക്കണമെന്ന ശ്രീധരന്‍പിള്ളയുടെ ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്. യുവമോര്‍ച്ചാ വേദിയിയില്‍ വച്ചായിരുന്നു ശ്രീധരന്‍ പിള്ളയുടെ വിവാദ പ്രസംഗം.

പ്രസംഗം പ്രകോപനപരമല്ലെന്നും തനിക്കെതിരെയുള്ള കേസ് ദുരുദ്ദേശത്തോടെയാണെന്നുമായിരുന്നു ശ്രീധരന്‍പിള്ളയുടെ വാദം. സംഭവത്തില്‍ കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

കോഴിക്കോട്ട് വച്ച് നടന്ന യുവമോര്‍ച്ചാ സമ്മേളനത്തിലായിരുന്നു ശ്രീധരന്‍പിള്ളയുടെ വിവാദ പ്രസംഗം. തുടര്‍ന്ന് ശ്രീധരന്‍പിള്ളക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തിരുന്നു. സമാധാനാന്തരീക്ഷം തകര്‍ക്കുംവിധം പൊതുജനങ്ങളില്‍ പ്രകോപനത്തിന് പ്രേരണ നല്‍കുന്ന തരത്തില്‍ സംസാരിച്ചതിന് ഇന്ത്യന്‍ ശിക്ഷാനിയമം 505 (1) (ബി) വകുപ്പ് പ്രകാരമാണ് കസബ പോലീസ് കേസെടുത്തത്.

Exit mobile version