കല്ലട ബസിനെതിരെ കര്‍ശന നടപടിക്ക് ഒരുങ്ങി സര്‍ക്കാര്‍; ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി

യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബസിലെ രണ്ടാം ഡ്രൈവര്‍ ജോണ്‍സന്റെ ലൈസന്‍സ് റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു.

തിരുവനന്തപുരം: സുരേഷ് കല്ലട ബസില്‍വെച്ച് യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കര്‍ശന നടപടിയുമായി സര്‍ക്കാര്‍. യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബസിലെ രണ്ടാം ഡ്രൈവര്‍ ജോണ്‍സന്റെ ലൈസന്‍സ് റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു.

അന്തര്‍ സംസ്ഥാന ബസുകളിലേറെയും കേരളത്തിന് പുറത്ത് നിന്ന് റജിസ്റ്റര്‍ ചെയ്തവയാണ്. അതുകൊണ്ട് ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാന്‍ സംസ്ഥാനത്തിന് നിയമപരമായി പരിമിതികള്‍ ഉണ്ടെന്നു മന്ത്രി വ്യക്തമാക്കി. മറ്റ് ചട്ടലംഘനങ്ങളില്‍ നിയമപരമായ നടപടികള്‍ തുടരുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, യാത്രയ്ക്കിടെ ബസിനുള്ളില്‍ വച്ച് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കല്ലട ബസിലെ രണ്ടാം ഡ്രൈവര്‍ അറസ്റ്റിലായി.

Exit mobile version