മട്ടാഞ്ചേരിയില്‍ എടിഎം തകര്‍ത്ത് മോഷണ ശ്രമം; രണ്ട് രാജസ്ഥാന്‍ സ്വദേശികള്‍ പിടിയില്‍

സംഭവത്തില്‍ രണ്ട് രാജസ്ഥാന്‍ സ്വദേശികള്‍ പോലീസ് പിടിയിലായി. ആമീന്‍, റിയാസ് ഖാന്‍ എന്നിവരാണ് പോലീസ് പിടിയിലായത്.

കൊച്ചി: സംസ്ഥാനത്ത് വീണ്ടും എടിഎം തകര്‍ത്ത് മോഷണ ശ്രമം. മട്ടാഞ്ചേരിയിലാണ് എടിഎം തകര്‍ത്ത് മോഷണ ശ്രമം നടന്നത്. സംഭവത്തില്‍ രണ്ട് രാജസ്ഥാന്‍ സ്വദേശികള്‍ പോലീസ് പിടിയിലായി. ആമീന്‍, റിയാസ് ഖാന്‍ എന്നിവരാണ് പോലീസ് പിടിയിലായത്.

മട്ടാഞ്ചേരിയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎമ്മിലാണ് രാജസ്ഥാന് സ്വദേശികളായ ഇരുവരും മോഷണത്തിനു ശ്രമിച്ചത്. മോഷണശ്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Exit mobile version