കൊയിലാണ്ടിയില്‍ ടിപ്പര്‍ ലോറിക്ക് അടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ടുപേര്‍ മരിച്ചു; അപകടശേഷം ടിപ്പര്‍ നിര്‍ത്താതെ പോയി

മലപ്പുറം കാവനൂര്‍ ഇരിവേറ്റി സ്വദേശി വിഷ്ണു, പശ്ചിമ ബംഗാള്‍ സ്വദേശി മക്ബൂല്‍ എന്നിവരാണ് മരിച്ചത്. രണ്ടുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.

കോഴിക്കോട്: കൊയിലാണ്ടി -എടവണ്ണ സംസ്ഥാനപാതയില്‍ ടിപ്പര്‍ ലോറിക്ക് അടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. മലപ്പുറം കാവനൂര്‍ ഇരിവേറ്റി സ്വദേശി വിഷ്ണു, പശ്ചിമ ബംഗാള്‍ സ്വദേശി മക്ബൂല്‍ എന്നിവരാണ് മരിച്ചത്. രണ്ടുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. രാവിലെ 8.30 ഓടെ മുക്കത്തിനടുത്ത് ഓടത്തെരുവിലാണ് സംഭവം.

അരീക്കോട് ഭാഗത്തു നിന്ന് മുക്കം ഭാഗത്തേക്ക് വരുന്ന ടിപ്പര്‍ ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടയില്‍ സ്‌കൂട്ടര്‍ ടിപ്പറില്‍ ഇടിച്ച് പിന്‍ചക്രത്തിനടിയിലേക്ക് വീഴുകയായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഇവരുടെ ശരീരത്തിന് മുകളിലൂടെ ടിപ്പര്‍ കയറി ഇറങ്ങുകയായിരുന്നു. തുടര്‍ന്ന് അപകടശേഷം ടിപ്പര്‍ നിര്‍ത്താതെ പോവുകയും ചെയ്തു.

മുക്കം പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. നിര്‍ത്താതെ പോയ ടിപ്പര്‍ ലോറിയും ഡ്രൈവര്‍ നിസാമുദ്ദീനെയും പോലീസ് കസ്റ്റഡിയിലെടുത്തു.

Exit mobile version